ഐടി പ്രൊഫഷണലുകളെ, മാറിയില്ലെങ്കില്‍ പണികിട്ടും മുന്നറിയിപ്പുമായി നാസ്‌കോം

Update:2019-11-25 18:28 IST

പുതിയ സ്‌കില്ലുകള്‍ നേടിയെടുത്തില്ലെങ്കില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാര്‍ തൊഴില്‍രഹിതരാകും എന്ന മുന്നറിയിപ്പുമായി നാസ്‌കോം. നാസ്‌കോമിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഐഒറ്റി, മെഷീന്‍ ലേണിംഗ്, ബ്ലോക്‌ചെയ്ന്‍ തുടങ്ങിയ പുതിയ ട്രെന്‍ഡുകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഐറ്റി മേഖലയിലെ 40 ശതമാനം പ്രൊഫഷണലുകളും പുതിയ സ്‌കില്ലുകള്‍ നേടിയെടുക്കേണ്ടതുണ്ട്.

ഐടി മേഖലയില്‍ വരുന്ന പുതിയ മാറ്റങ്ങളില്‍ ഇന്ത്യയിലെ മൂന്നിലൊന്ന് ഐടി പ്രൊഫഷണലുകള്‍ അയോഗ്യരായി മാറുമെന്ന് എച്ചആര്‍ കണ്‍സള്‍ട്ടന്റുമാര്‍ പറയുന്നു. മാറ്റങ്ങള്‍ക്കനുസരിച്ച് തങ്ങളുടെ സ്‌കില്ലുകള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്ന് ഇവര്‍ മുന്നറിയിപ്പ് തരുന്നു. ഇന്ത്യയിലെ മൂന്നിലൊന്ന് ഐടി പ്രൊഫഷണലുകള്‍ എന്ന് പറയുമ്പോള്‍ 10 ലക്ഷം പേരോളം വരും.

2018ല്‍ ഇന്ത്യയില്‍ 1,70,000ത്തോളം പുതിയ ജോലികള്‍ സൃഷ്ടിക്കപ്പെട്ടു. ആറ് ലക്ഷത്തോളം പ്രൊഫഷണലുകള്‍ തങ്ങളുടെ സ്‌കില്ലുകള്‍ നവീകരിച്ചു.

ഐടി കമ്പനികളാകട്ടെ ഇപ്പോള്‍ പുതിയ മാറ്റങ്ങള്‍ക്കനുസരിച്ച് പുനര്‍നിര്‍മാണത്തിന്റെ പാതയിലാണ്. നിരവധി പ്രൊഫഷണലുകളെ പിരിച്ചുവിടുന്നു. ഇന്‍ഫോസിസ് സീനിയര്‍ മാനേജര്‍ തലത്തില്‍ 2200ഓളം പേരെ ഒഴിവാക്കുന്നു. കോഗ്നിസന്റ് ആകട്ടെ 7000ത്തോളം പേരെയാണ് പിരിച്ചുവിടുന്നത്.

Similar News