ഫ്യുവല്‍ ക്രെഡിറ്റ്‌ കാർഡുകളെക്കുറിച്ച് അറിയാം;ചില കാര്യങ്ങൾ!

ഫ്യുവല്‍ ക്രെഡിറ്റ്‌ കാർഡ് കമ്പനികളുടെ ഓഫറുകൾ ലാഭകരമാണോ എന്ന് പരിശോധിച്ചു വേണം കാർഡ് വാങ്ങേണ്ടത്.

Update:2021-08-08 03:00 IST

വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്ന ചെലവുകള്‍ അഭിമുഖീകരിക്കുവാന്‍ സഹായിക്കുന്നവയാണ് ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍. മിക്ക ക്രെഡിറ്റ് കാര്‍ഡ് ഇഷ്യുവിംഗ് കമ്പനികളും ഉപയോക്താവിന്റെ ചിലവഴിക്കല്‍ രീതികള്‍ക്ക് അനുയോജ്യമായ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കി വരുന്നുണ്ട്. അതുവഴി ക്രെഡിറ്റ് കാര്‍ഡുകളുടെ മെച്ചപ്പെട്ട ഉപയോഗം നടത്തുവാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കും സാധിക്കും. 

ഇന്ധനം വാങ്ങിക്കുന്നതിനായി കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഉയര്‍ന്ന ക്യാഷ് ബാക്കുകളും റിവാര്‍ഡ് പോയിന്റുകളും നല്‍കുക, തുടങ്ങിയ അധിക നേട്ടങ്ങള്‍ ഉപയോക്താവിന് ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഫ്യുവല്‍ കാര്‍ഡുകള്‍ കൊ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ ആയതിനാല്‍ പാര്‍ട്ണര്‍ ഫ്യുവല്‍ ബ്രാന്‍ഡിന്റെ തിരഞ്ഞെടുക്കപ്പെട്ട ഔട്ട് ലെറ്റുകളില്‍ നിന്ന് മാത്രമേ ഉയര്‍ന്ന ക്യാഷ് ബാക്കുകളും റിവാര്‍ഡ് പോയിന്റുകളും ലഭിക്കുകയുള്ളൂ. 
ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷിക്കും മുമ്പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഫ്യുവല്‍ കാര്‍ഡുകളില്‍ ലഭിക്കുന്ന റിവാര്‍ഡ് പോയിന്റുകള്‍ പാര്‍ട്ണര്‍ ഔട്ട് ലെറ്റുകളില്‍ നിന്ന് ഇന്ധനം വാങ്ങിക്കുമ്പോഴാണ് സാധാരണ റെഡീം ചെയ്യുവാന്‍ സാധിക്കുക. എന്നാല്‍ ചില കാര്‍ഡ് ഇഷ്യുവേര്‍സ് ഇത്തരത്തില്‍ ലഭിക്കുന്ന റിവാര്‍ഡ് പോയിന്റുകള്‍ ഗിഫ്റ്റ് വൗച്ചറുകളായോ തെരഞ്ഞെടുക്കപ്പെട്ട ഓണ്‍ലൈന്‍ പാര്‍ട്‌ണേഴ്‌സുമായോ റെഡീം ചെയ്യുവാന്‍ അനുവദിക്കാറുണ്ട്.
റിവാര്‍ഡ് പോയിന്റുകളുടെ കാലാവധിയെക്കുറിച്ചും എപ്പോഴു ശ്രദ്ധ വേണം. കാര്‍ഡുകളില്‍ നിന്ന് ലഭിക്കുന്ന വെല്‍കം ബെനഫിറ്റുകള്‍, റിന്യൂവല്‍ ബെനഫിറ്റുകള്‍, ഇളവുകള്‍, ക്യാഷ് ബാക്കുകള്‍, റിവാര്‍ഡ് പോയിന്റുകള്‍, വൗച്ചറുകള്‍, മറ്റ് നേട്ടങ്ങൾ, തുടങ്ങിയവ നിങ്ങളുടെ വാർഷിക ഫീയുമായി ഒത്തു നോക്കുമ്പോൾ ലാഭകരമാണെന്ന് ഉറപ്പാക്കണം.


Tags:    

Similar News