വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ക്ക് ജോലികള്‍ എളുപ്പമാക്കുന്നു; 10 പുതിയ സര്‍വീസുകളുമായി വോഡഫോണ്‍

Update: 2020-04-09 08:22 GMT

കോവിഡ് 19 ഒരു ആഗോള ഭീഷണിയായി തുടരുന്ന സാഹചര്യത്തില്‍ മിക്ക സംരംഭങ്ങളും ബാഹ്യ സമ്പര്‍ക്കം പുലര്‍ത്തുന്ന ജോലിയില്‍ നിന്നു വിട്ടുനിന്നു കൊണ്ട് അവരുടെ ജീവനക്കാരുടെയും കുടുംബങ്ങളുടെയും ഉപഭോക്താക്കളുടെയും സുരക്ഷക്കായുള്ള നയങ്ങള്‍ ക്രമീകരിച്ചിരിക്കുകയാണ്. വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ക്കും പല സ്ഥലങ്ങളിലായി ടീമിനെ വിന്യസിച്ചിട്ടുള്ള സംരംഭകര്‍ക്കും സഹായകമാകുകയാണ് വോഡഫോണ്‍ ഐഡിയ ബിസിനസ് സര്‍വീസ് പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ബിസിനസ്സ് തുടര്‍ച്ച പ്രോഗ്രാം (Business Continuity Program (BCP)) . ഇത് ഉപയോഗിച്ച് സംരംഭകള്‍ക്ക് അവരുടെ ഉപഭോക്താക്കളുമായും, ജീവനക്കാരുമായും സജീവമായി ഇടപഴകുവാന്‍ സാധിക്കുകയും അത് വഴി ബിസിനസിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ ചെയ്യാനും കഴിയുന്നു.

എങ്ങനെയാണ് ഇത് സാധ്യമാകുന്നത് എന്നു നോക്കാം:

1. ഓഡിയോ കോണ്‍ഫറന്‍സിംഗ് സൊല്യൂഷന്‍

വോഡഫോണ്‍ ഐഡിയ ഓഡിയോ കോണ്‍ഫറന്‍സിംഗ് സൊല്യൂഷന്‍ വഴി എല്ലാ ജീവനക്കാരുമായും ഒരൊറ്റ ക്ലിക്കിലൂടെ നിങ്ങള്‍ക്ക് ഒരു കോണ്‍ഫറന്‍സ് കോള്‍ ആരംഭിക്കാന്‍ കഴിയും. ഇന്റെര്‍നെറ്റ് ഇല്ലാത്തവര്‍ക്കും ഈ സൊല്യൂഷന്‍ ഉപയോഗിക്കാവുന്നതാണ്. ഹൈ ഡെഫിനിഷന്‍ ഓഡിയോ ക്വാളിറ്റിക്ക് പുറമെ കോണ്‍ഫറന്‍സ് റെക്കോര്‍ഡ് ചെയ്യാമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഈ സര്‍വീസ്3 മാസത്തേക്ക്‌സൗജന്യമായി ഉപയോഗിക്കാം. ഈ സര്‍വീസ് ആരംഭിക്കാന്‍ വോഡഫോണ്‍ വരിക്കാര്‍ ഇമെയില്‍ പര്‍ച്ചേസ് ഓര്‍ഡറും, KYC ഡോക്യൂമെന്റ്സ് സോഫ്റ്റ് കോപ്പി ആയി നല്‍കിയാല്‍ മതിയാകുന്നതാണ്.

2. വോഡഫോണ്‍ സെക്യൂര്‍ ഡിവൈസ് മാനേജര്‍ (VSDM)

ജീവനക്കാര്‍ അവരുടെ വീടുകളില്‍ നിന്ന് ജോലി ചെയ്യുമ്പോള്‍ പലപ്പോഴും അവരുടെ സ്വന്തം മൊബൈലോ, ടാബ്ലറ്റോ , ലാപ്‌ടോപ്പോ ഏതെങ്കിലും ലഭ്യമായ പബ്ലിക് ഇന്റര്‍നെറ്റ് മായി കണക്ട് ചെയ്യേണ്ടി വരികയും അതുവഴി കമ്പനിയുടെ ഇമെയിലും ആപ്ലിക്കേഷനുകളും തുറക്കേണ്ടി വരുകയും ചെയ്യും. ഇത്തരം സന്ദര്‍ഭങ്ങളില്‍ കമ്പനി ഡേറ്റ സുരക്ഷിതമായി കൈകാര്യം ചെയ്യുവാന്‍ സഹായിക്കുന്ന ഒരു സൊല്യൂഷന്‍ ആണ് വോഡഫോണ്‍ സെക്യൂര്‍ ഡിവൈസ് മാനേജര്‍ (VSDM).

കോര്‍പ്പറേറ്റ് ഇമെയിലുകളിലേക്കും ഇന്‍ട്രാനെറ്റ് പോര്‍ട്ടലുകളിലേക്കും സുരക്ഷിതമായ ആക്‌സസ് ഉള്‍പ്പെടെ നിങ്ങളുടെ കോര്‍പ്പറേറ്റ് നയങ്ങള്‍ പൂര്‍ണമായി പാലിക്കുന്നുവെന്ന് ഈ സൊല്യൂഷന്‍ ഉറപ്പാക്കുന്നു. ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന ഡിവൈസുകളില്‍ നിന്നും കമ്പനിയുടെ ഡാറ്റ കട്ട് ചെയ്യാനോ, കോപ്പി ചെയ്യാനോ ഇമെയില്‍ അറ്റാച്‌മെന്റ്കള്‍ ഡൗണ്‍ലോഡ് ചെയ്തു മറ്റു ആപ്ലിക്കേഷനുകളില്‍ കൂടി പുറത്തേക്കു അയക്കാനോ സാധിക്കുന്നതല്ല എന്നതാണ് പ്രത്യേകത. ഈ സര്‍വീസ്ഏപ്രില്‍ 30വരെ ഫ്രീ ആയി ഉപയോഗിക്കാം.

3. ക്ലൗഡ് ടെലിഫോണി + ഓട്ടോ റിസപ്ഷനിസ്റ്റ് സര്‍വീസസ്

കമ്പനികള്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ് ഓഫിസിലേക്കു വരുന്ന കോളുകള്‍ എപ്പോഴും അറ്റന്‍ഡ് ചെയ്യാന്‍ പറ്റുക എന്നതും , തങ്ങളുടെ കസ്റ്റമേഴ്‌സുമായി മുന്‍പ് ബന്ധപെട്ടിരുന്ന പോലെ തന്നെ ബന്ധപെടുക എന്നതും. വോഡഫോണ്‍ ഐഡിയ ക്ലൗഡ് ടെലിഫോണി സര്‍വീസ് ഉപയോഗിച്ച് എവിടെനിന്നു വേണമെങ്കിലും ഇന്‍കമിംഗ് കാള്‍സ് സ്വീകരിക്കുവാനും കോളുകള്‍ റെക്കോര്‍ഡ് ചെയ്യാനും സാധിക്കും. ലീഡ് മാനേജ്‌മെന്റ്, ഓര്‍ഡറിംഗ്, പേയ്‌മെന്റുകളും കളക്ഷനുകളും, ആപ്ലിക്കേഷന്‍ ഇന്റഗ്രേഷന്‍ എന്നിവ പോലുള്ള വിവിധ ബിസിനസ്സ് പ്രക്രിയകള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിന് ഈ സൊല്യൂഷന്‍ സംരംഭങ്ങളെ പ്രാപ്തമാക്കുന്നു. ഇന്റെര്‍നെറ്റ് ഇല്ലാത്തവര്‍ക്കും ഈ സൊല്യൂഷന്‍ ഉപയോഗിക്കാവുന്നതാണ്. മാസവാടക 1500 രൂപ മുതല്‍ ഈ സേവനം ലഭ്യമാണ്.

4. മൊബൈല്‍ അഡ്വര്‍ടൈസ്‌മെന്റ്

പല സംരംഭങ്ങളും ലോക്ക് ഡൗണ്‍ പിരിയഡില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവരുടെ സേവനങ്ങള്‍ കൃത്യമായി ഉപഭോക്താക്കളെ അറിയിക്കുവാനുള്ള മാര്‍ഗങ്ങള്‍ വളരെ കുറവാണ്. വോഡഫോണ്‍ ഐഡിയ മൊബൈല്‍ അഡ്വര്‍ടൈസ്‌മെന്റ് വഴി സംരഭകള്‍ക്കു അവരുടെ പ്രോഡക്ടസ് അടുത്തുള്ള ഉപഭോക്താക്കളെ SMS വഴിയോ, FLASH Messages വഴിയോ, Voice note വഴിയോ അറിയിക്കാവുന്നതാണ്. ഉപഭോക്താക്കളുടെ പ്രായം, സ്ഥലം, വാങ്ങല്‍ ശേഷി തുടങ്ങിയ ഘടകങ്ങള്‍ ഉപയോഗിച്ച് ടാര്‍ഗറ്റ് ഉപയോക്താക്കളെ തിരഞ്ഞെടുക്കാവുന്നതാണ്.

5. വോഡഫോണ്‍ മൊബൈല്‍ വര്‍ക്ക് ഫോഴ്‌സ് എസന്‍ഷ്യല്‍സ് (VMWE)

പല സംരംഭങ്ങളും തങ്ങളുടെ ഉപഭോക്താക്കളുമായി പേപ്പര്‍ അധിഷ്ഠിത ആപ്ലിക്കേഷനുകളും, ഇന്‍വോയ്‌സുകളും, ഓര്‍ഡറുകളും, റെസിപ്പ്റ്റുകളും കൈമാറാറുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തില്‍ പൂര്‍ണമായും ഒഴിവാക്കുകയാണ് നല്ലത്. VMFE എന്ന ഈ മൊബൈല്‍ അപ്ലിക്കേഷന്‍ വഴി സംരംഭങ്ങള്‍ക്ക് ഇത്തരം പ്രക്രിയകള്‍ ഓട്ടോമേറ്റ് ചെയ്യാവുന്നതാണ്. ജീവനക്കാര്‍ക്ക് എവിടെനിന്നും തത്സമയ ഡാറ്റ കളക്ട് ചെയ്യുവാനും, അപ്ലോഡ് ചെയ്യാനും കഴിയും.

6. സ്‌പെഷ്യല്‍ ഡാറ്റ, എന്റര്‍ടൈന്‍മെന്റ് പാക്കുകള്‍

ജീവനക്കാര്‍ അവരുടെ വീടുകളില്‍ നിന്ന് ജോലി ചെയ്യുമ്പോള്‍ പലപ്പോഴും ഡേറ്റ ക്വോട്ട തീര്‍ന്നുപോകാറുണ്ട്, അത്തരം സന്ദര്‍ഭങ്ങളില്‍ അടിസ്ഥാന പ്ലാന്‍ മാറ്റാതെ തന്നെ ഡേറ്റ ക്വോട്ട ടോപ്പ് അപ്പ് ചെയ്യുവാനുള്ള സജ്ജീകരണങ്ങള്‍ മൈ വോഡഫോണ്‍ ആപ്പില്‍ ഉണ്ട്. കൂടാതെ കൂടുതല്‍ ഡേറ്റ വേണ്ടവര്‍ക്കായി RedX എന്ന നൂതന പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്.

7. വെബ് ബഡി (Web Buddy) (വെബ്‌സൈറ്റ് + പേയ്‌മെന്റ് ഗേറ്റ് വേ)

മാറിയ സാഹചര്യങ്ങളില്‍ തങ്ങളുടെ ഓഫീസുകള്‍ അടഞ്ഞു കിടന്നാലും ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ ആയി വില്‍ക്കുവാനും, ഓണ്‍ലൈന്‍ ആയി പേയ്മെന്റ് സ്വീകരിക്കാനുമുള്ള സൗകര്യങ്ങള്‍ ചെറുകിട സംരംഭങ്ങള്‍ വരെ സജ്ജമാക്കേണ്ടതാണ്. ഇതിനായി വോഡഫോണ്‍ ഐഡിയ ഒരുക്കുന്ന സേവനമാണ് വെബ് ബഡി. Web buddy വഴി സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ഒരു വെബ് സൈറ്റ് രജിസ്റ്റര്‍ ചെയ്യാനും, സ്വന്തമായി ഡിസൈന്‍ ചെയ്യാനും സാധിക്കും. അത് കൂടാതെ പലവിധ പേയ്മെന്റ് ഓപ്ഷനുകള്‍ ഇന്റഗ്രേറ്റ് ചെയ്ത് ഇന്ത്യയില്‍ നിന്നോ വിദേശത്തു നിന്നോ പേയ്മെന്റ് സ്വീകരിക്കാന്‍ കഴിയും. ഈ സേവനങ്ങളുടെ വാര്‍ഷിക പ്ലാന്‍ 2999 രൂപ മുതല്‍ ലഭ്യമാണ്.

8. ഗൂഗിള്‍ സ്യുട്ട്(G-Suite) , മൈക്രോസോഫ്റ്റ് ഓഫീസ് 365 (O365 )

കൂടുതല്‍ നൂതനമായി ജീവനക്കാരുമായോ ഇടപാടുകാരുമായോ ഇടപഴകുവാനായി ഗൂഗിള്‍ സ്യുട്ട് (G-Suite) , മൈക്രോസോഫ്റ്റ് ഓഫീസ് 365 (O365 ) എന്നീ സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്. ഒരേ ഡോക്യൂമെന്റ്സ് , സ്‌പ്രെഡ്ഷീറ്റുകള്‍, പ്രസേന്റ്റേഷന്‌സ് എന്നിവയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുക, ടീം കലണ്ടറുകള്‍ സജ്ജമാക്കുക, Meet /Teams കോണ്‍ഫെറെന്‍സ് വഴി കണ്ടുമുട്ടുക, ക്ലൗഡ് ഡ്രൈവില്‍ ഫയലുകള്‍ സുരക്ഷിതമായി പങ്കിടുക തുടങ്ങി അനേകം സൗകര്യങ്ങള്‍ ഇതുവഴി ലഭ്യമാണ്. മാസം 149 രൂപ മുതല്‍ ഈ സേവനം ലഭ്യമാണ്.

9. ഡാറ്റ സെന്റര്‍ കോ-ലൊക്കേഷന്‍ സര്‍വിസ്

സെര്‍വറുകള്‍ ഒരു ക്ലൗഡ് അടിസ്ഥിത വേദിയിലേക്ക് മാറ്റുന്നതാണ് ഈ സൗകര്യം. ഇതുവഴി തങ്ങളുടെ സേവനങ്ങളും, പോര്‍ട്ടലുകളും ഇപ്പോഴും സുലഭമാവുകയും ജീവനക്കാര്‍ക്കും ഉപഭോക്തക്കള്‍ക്കും എവിടെനിന്നു വേണമെങ്കിലും ഉപയോഗിക്കാനും സാധിക്കും. വോഡഫോണ്‍ ഐഡിയ ഇതിനായി ഏഷ്യയിലെ ഏറ്റവും വലിയ ടയര്‍ 4 ഡാറ്റ സെന്റര്‍ കോ-ലൊക്കേഷന്‍ സെര്‍വിസ്സ് പ്രൊവൈഡറുമായി ചേര്‍ന്ന് കുറഞ്ഞ ചിലവില്‍ ഈ സര്‍വീസ് ലഭ്യമാക്കുന്നുണ്ട്.

10. സന്ദേശങ്ങള്‍ ഒറ്റയടിക്ക് - Bulk Text /Voice Message services

ഈ സൊല്യൂഷന്‍ വഴിസംരംഭങ്ങള്‍ക്ക് തങ്ങളുടെ കസ്റ്റമേഴ്സ് മായി സന്ദേശങ്ങള്‍ ടെക്സ്റ്റ് വഴിയോ വോയിസ് വഴിയോ ഇന്‍സ്റ്റന്റ് ആയി കമ്മ്യൂണിക്കേറ്റ് ചെയ്യുവാന്‍ സാധിക്കും.

വിവരങ്ങള്‍ക്ക് : business.solutions@vodafoneidea.com

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News