ബജറ്റ് ഫോണ്‍ തിരയുന്നവര്‍ക്ക്, Moto G32 ഇന്ത്യയില്‍ എത്തി

ഓഗസ്റ്റ് 16ന് ഫോണിന്റെ വില്‍പ്പ ആരംഭിക്കും

Update:2022-08-09 15:21 IST

Photo : Motorola Website

മോട്ടോറോളയുടെ ഏറ്റവും പുതിയ 4ജി സ്മാര്‍ട്ട്‌ഫോണ്‍ മോട്ടോ ജി32 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള സിംഗിള്‍ വേരിയന്റായാണ് മോട്ടോ ജി32 എത്തുന്നത്. 11,999 രൂപയാണ് ഫോണിന്റെ വില.

ഗ്രേ, സില്‍വര്‍ എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ഫോണ്‍ വാങ്ങാം. ഓഗസ്റ്റ് 16 മുതല്‍ ഫ്‌ലിപ്കാര്‍ട്ടിലൂടെയും പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളിലൂടെയും ഫോണിന്റെ വില്‍പ്പന ആരംഭിക്കും. ഈ വര്‍ഷം ആദ്യം തന്നെ യൂറോപ്യന്‍ വിപണിയില്‍ ജി32 വില്‍പ്പന ആരംഭിച്ചിരുന്നു.

Moto G32 സവിശേഷതകള്‍

6.5 ഇഞ്ച് Full HD+ LCD ഡിസ്‌പ്ലെയാണ് ഫോണിന് മോട്ടോ നല്‍കിയിരിക്കുന്നത്. 90 Hz ആണ് റിഫ്രഷ് റേറ്റ്. സ്‌നാപ്ഡ്രാഗണ്‍ 680 SoC പ്രൊസസറാണ് ഫോണിന്റെ കരുത്ത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 1 TB വരെ വര്‍ധിപ്പിക്കാം.

ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 50 എംപിയുടെ പ്രധാന സെന്‍സര്‍, 8 എംപിയുടെ വൈഡ് ആംഗിള്‍ ലെന്‍സ്, 2 എംപിയുടെ മാക്രോ ലെന്‍സ് എന്നിങ്ങനെയാണ് ക്യാമറ സെറ്റപ്പ്. സെല്‍ഫി ക്യാമറ 16 എംപിയുടേതാണ്.



5000 എംഎഎച്ചിന്റേതാണ് ബാറ്ററി. 33 വാട്ടിന്റെ ടര്‍ബോ പവര്‍ ഫാസ്റ്റ് ചാര്‍ജിംഗ് ഫോണ്‍ പിന്തുണയ്ക്കും. സൈഡ് മൗണ്ടഡ് ആയാണ് ഫിംഗര്‍പ്രിന്റ് സെന്‍സറിന്റെ സ്ഥാനം. 184 ഗ്രാമാണ് മോട്ടോ ജി32വിന്റെ ഭാരം.

Tags:    

Similar News