കാത്തിരിപ്പിന് വിരാമം; വണ്‍പ്ലസിന്റെ മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ നോഡ് സി.ഇ4 5ജി ഇന്ത്യയിൽ ഉടനെത്തും

സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 ചിപ്സെറ്റാണ് ഈ സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്

Update: 2024-03-20 12:01 GMT

ഏറെ കാത്തിരുന്ന വണ്‍പ്ലസിന്റെ (OnePlus) ഏറ്റവും പുതിയ മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണായ നോഡ് സി.ഇ4 5ജി (Nord CE 4 5G) ഏപ്രില്‍ ഒന്നിന് ഇന്ത്യയിലെത്തുമെന്ന് സൂചന. ഏകദേശം 30,000 രൂപ നിലവാരത്തിൽ ഈയടുത്ത് ഇറങ്ങിയ നഥിംഗ് ഫോണ്‍ 2എ, റിയല്‍മീ 12 പ്രോ+, റെഡിമീ നോട്ട് 13 പ്രോ+ എന്നീ സ്മാര്‍ട്ട്‌ഫോണുകളോടാകും നോഡ് സി.ഇ4ന്റെ പിന്‍ഗാമിയായ ഈ സ്മാര്‍ട്ട്ഫോണ്‍ മത്സരിക്കുക.

സവിശേഷതകള്‍ ഏറെ

ഔദ്യോഗികമായി ഇന്ത്യയില്‍ പുറത്തിറക്കുന്നതിന് മുമ്പു തന്നെ ഉപകരണത്തിന്റെ ഡിസ്പ്ലേ, പ്രോസസര്‍, ചാര്‍ജിംഗ് തുടങ്ങി നിരവധി പ്രധാന സവിശേഷതകള്‍ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. 100W SUPERVOOC ഫാസ്റ്റ് ചാര്‍ജിംഗാണ്‌ നോഡ് സി.ഇ4 5ജി സമാര്‍ട്ട്‌ഫോണിന്റെ സവിശേഷതകളിലൊന്ന്. സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 ചിപ്സെറ്റാണ് ഈ സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്.

8ജിബി വരെ എല്‍.പി.ഡി.ഡി. ആര്‍.എക്‌സ് (LPDDR4x) റാമും 256ജിബി വരെ യു.എഫ്.എസ് 3.1 സ്റ്റോറേജും ഉണ്ടെന്നാണ് സൂചന. കൂടാതെ ഈ സ്മാര്‍ട്ട്‌ഫോണിന് മൈക്രോ എസ്ഡി കാര്‍ഡ് വഴി 1ടി.ബിയും സപ്പോര്‍ട്ട് ചെയ്യാനാകും. നോഡ് സി.ഇ4 ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയ ഓക്‌സിജെന്‍ ഒ.എസ് യു.ഐയിലാണ് പ്രവര്‍ത്തിപ്പിക്കുക. രണ്ട് നിറങ്ങളില്‍ നോഡ് സി.ഇ4 എത്തുമെന്നാണ് സൂചന. 

Tags:    

Similar News