'പബ്ജി' തിരിച്ചെത്തി; രക്ഷിതാക്കള്‍ക്ക് തലവേദനയോ
പുതിയ പബ്ജിയില്‍ രക്തത്തിന്റെ നിറം പച്ച
മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച പബ്ജി രാജ്യത്ത് തിരിച്ചെത്തി. പബ്ജിയുടെ ഇന്ത്യന്‍ പതിപ്പായ ക്രാഫ്റ്റണ്‍ ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ (Krafton's Battlegrounds Mobile India -BGMI) എന്ന ഗെയിം ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാനാകും.
Get Back to your Battlegrounds! 😍
— BattleGrounds Mobile India (@BattlegroundmIn) May 29, 2023
This is a phased rollout. So, you may not be able to access the game immediately but worry not! We've got you covered. For iOS we expect downloads to start from noon. It is completely randomized (and even the admin has to wait for it).#BGMI pic.twitter.com/FXsV8ZUGvX
പുതുമകള്‍ ഏറെ
ഏറെ പുതുമകളോടെയാണ് പബ്ജി തിരിച്ചെത്തിയിരിക്കുന്നത്. പുതിയ മാപ്പ്, പുത്തന്‍ ആയുധങ്ങള്‍, വിവിധ വസ്ത്രങ്ങള്‍ തുടങ്ങി ഗെയിം കളിക്കുന്നവര്‍ക്ക് പല മാറ്റങ്ങള്‍ കമ്പനി മുന്നോട്ട് വച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നിബന്ധനകള്‍ പാലിച്ചുകൊണ്ടാണ് വീണ്ടും ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ എത്തിയിരിക്കുന്നത്.
ഒരു ദിവസം ഗെയിം കളിക്കുന്നതിന് സമയപരിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 18 വയസ്സിന് താഴെയുള്ള കളിക്കാര്‍ക്ക് ദിവസേന മൂന്ന് മണിക്കൂറും മറ്റ് കളിക്കാര്‍ക്ക് 6 മണിക്കൂര്‍ വരെയുമാണ് ഇനി ഈ ഗെയിം കളിക്കാനാകുക. രക്ഷിതാക്കളുടെ നിയന്ത്രണത്തില്‍ കളിക്കനാകുന്ന വിധമാണ് പ്രായപൂര്‍ത്തിയാകാത്തവര്‍ക്കായി പുതിയ ഗെയിം എത്തിയിരിക്കുന്നുത്. കൂടാതെ രക്തം ചുവന്ന നിറത്തില്‍ നിന്ന് പച്ചനിറത്തിലേക്ക് മാറ്റിയിട്ടുണ്ട്.
പബ്ജി നിരോധനം
2020ല്‍ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ഇന്ത്യയില്‍ നിരോധിച്ച പബ്ജി മൊബൈലിന്റെ തുടര്‍ച്ചയായാണ് ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ ഗെയിം കൊണ്ടുവരുന്നത്. ക്രാഫ്റ്റണ്‍ കൊറിയന്‍ സ്ഥാപനമാണെങ്കിലും പബ്ജി ചൈനീസ് കമ്പനിയായ ടെന്‍സെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. പബ്ജിയുടെ നിരോധനത്തെത്തുടര്‍ന്ന്, 2021-ല്‍ ക്രാഫ്റ്റണ്‍ ബി.ജി.എം.ഐ. ഗെയിം കൊണ്ടുവന്നു. എന്നാല്‍ 2022 ജൂലായില്‍ ബി.ജി.എം.ഐയെ സര്‍ക്കാര്‍ നിരോധിക്കുകയായിരുന്നു.