റിയല്‍മി സി55 വിപണിയില്‍; വില 10,999 രൂപ മുതല്‍
പിന്നില്‍ 64 എം.പി എ.ഐ ക്യാമറ, വിവിധ ഫോട്ടോഗ്രഫി മോഡുകള്‍, അതിവേഗ ബാറ്ററി ചാര്‍ജിംഗ്, മൂന്ന് കാര്‍ഡ് സ്ലോട്ടുകള്‍
പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ സി-സീരീസ് മോഡല്‍ സി55 വിപണിയിലെത്തി. 4ജിബി, 6ജിബി, 8ജിബി റാം വകഭേദങ്ങളുണ്ട്. 4, 6ജിബി റാം വകഭേദങ്ങള്‍ക്കൊപ്പം 64 ജിബിയും 8ജിബി റാം വകഭേദത്തിനൊപ്പം 128 ജിബിയുമാണ് ഇന്റേണല്‍ സ്റ്റോറേജ്. ഭംഗിയുള്ളതും ഒതുക്കമുള്ളതുമായ 'അള്‍ട്ര സ്ലിം' രൂപകല്‍പനയാണ് മുഖ്യ മികവ്. 7.89 എം.എം മാത്രം കനത്തില്‍ സണ്‍ഷവര്‍ ഡിസൈന്‍, റെയ്‌നി നൈറ്റ് നിറഭേദങ്ങളിലാണ് റിയല്‍മി ഈ ഫോണ്‍ ഒരുക്കിയിട്ടുള്ളത്.
ക്യാമറയും വിവിധ മോഡുകളും
64 എം.പി എ.ഐ ക്യാമറയാണ് പിന്നിലുള്ളത്. ഒപ്പം രണ്ട് എം.പി ഡെപ്ത്ത് സെന്‍സര്‍ ക്യാമറയും എല്‍.ഇ.ഡി ഫ്‌ളാഷും. മുന്നില്‍ 8 എം.പി എ.ഐ സെല്‍ഫി ക്യാമറ. നൈറ്റ്, പോര്‍ട്രെയ്റ്റ്, പ്രൊഫഷണല്‍ തുടങ്ങിയവയ്ക്ക് പുറമേ സ്ട്രീറ്റ് ഫോട്ടോഗ്രഫി മോഡുമുണ്ട്. 33 വാട്ട്‌സ് സൂപ്പര്‍ വി.ഒ.ഒ.സി അതിവേഗ ചാര്‍ജിംഗ് സൗകര്യമുള്ളതാണ് 5,000 എം.എ.എച്ച് ബാറ്ററി. 29 മിനിട്ടിനകം 50 ശതമാനവും 63 മിനിട്ടിനകം 100 ശതമാനവും ചാര്‍ജ് ചെയ്യാം. 90 ഹെട്‌സ് റീഫ്രഷ് റേറ്റോട് കൂടിയതാണ് 6.72 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേ.
ആന്‍ഡ്രോയിഡ് 13 ഒ.എസ്
ഏറ്റവും പുതിയ റിയല്‍മി യു.ഐ 4.0 ഓപ്പറേറ്റിംഗ് സംവിധാനമാണുള്ളത്. ആന്‍ഡ്രോയിഡ് 13ല്‍ അധിഷ്ഠിതമാണിത്. മീഡിയടെക് ഹീലിയോ ജി88 ആണ് പ്രൊസസര്‍. രണ്ട് സിമ്മിന് പുറമേ മൈക്രോ എസ്.ഡിക്ക് പ്രത്യേക സ്ലോട്ടുണ്ട്. 4ജിബി മോഡലിന് 10,999 രൂപയാണ് വില. 6ജിബിക്ക് 11,999 രൂപ. എട്ട് ജിബിക്ക് 13,999 രൂപ. 5ജി സൗകര്യമില്ലെന്ന പോരായ്മയുണ്ട്. 4ജി എല്‍.ടി.ഇ പിന്തുണയുള്ളതാണ് റിയല്‍മി സി55.