ബജറ്റ് സെഗ്മെന്റില്‍ പുതിയ മോഡലുമായി സാംസംഗ്; F13 ഇന്ത്യയില്‍ അവതരിപ്പിച്ചു

11,999 രൂപ മുതലാണ് ഫോണിന്റെ വില ആരംഭിക്കുന്നത്‌

Update:2022-06-22 17:00 IST

സാംസംഗിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എഫ്13 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നത്. 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമുള്ള മോഡലിന് 11,999 രൂപയാണ് വില. 128 ജിബി സ്റ്റോറേജുള്ള വേരിയന്റ് 12,999 രൂപയ്ക്ക് ലഭിക്കും.

ജൂണ്‍ 29 മുതലാണ് ഈ 4ജി ഫോണിന്റെ വില്‍പ്പന ആരംഭിക്കുന്നത്. ഫ്‌ലിപ്കാര്‍ട്ട്, സാംസംഗ്.കോം എന്നീ വെബ്‌സൈറ്റുകളിലും പ്രമുഖ റീട്ടെയില്‍ ഷോപ്പുകളിലും ഫോണ്‍ ലഭ്യമാണ്.

Samsung Galaxy F13 സവിശേഷതകള്‍

6.6 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി+ (1080x 2408 pixels) ഡിസ്‌പ്ലെയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 12 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. എക്‌സിനോസ് 850 SoC പ്രൊസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 4 ജിബി റാം കൂടാതെ ഇന്റേണല്‍ സ്റ്റോറേജ് ഉപയോഗിച്ച് റാമിന്റെ ശേഷി (RAM Plus feature) വര്‍ധിപ്പിക്കാന്‍ സാധിക്കും. ഒരു ടിബി വരെയുള്ള എസ്ഡി കാര്‍ഡും ഫോണില്‍ ഉപയോഗിക്കാം.



50 എംപിയുടെ പ്രധാന ക്യാമറ, അള്‍ട്രാവൈഡ് ഷൂട്ടര്‍ (5 എംപി), ഡെപ്ത് സെന്‍സര്‍ ( 2 എംപി) എന്നിവ അടങ്ങിയ ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 8 എംപിയുടേതാണ് സെല്‍ഫി ക്യാമറ. സൈഡ് മൗണ്ടഡ് ആയാണ് ഫിംഗര്‍ പ്രിന്റ് സെന്‍സറിന്റെ സ്ഥാനം. 15 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യുന്ന 6000 എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണിന്. 207 ഗ്രാമാണ് ഫോണിന്റെ ഭാരം.

Tags:    

Similar News