സാംസംഗ് എസ് 21 സിരീസ് പുറത്തിറങ്ങി; എസ് 20 സിരീസിന്റെ വില കുത്തനെ കുറച്ചു, അറിയാം
സാംസംഗ് എസ് 21 പുറത്തിറങ്ങി. 66,999 രൂപ മുതലാണ് വില. സാംസംഗ് എസ് 20 സിരീസിന് കുത്തനെ വിലയും കുറച്ചിട്ടുണ്ട്. പുതിയ ഫോണിന്റെ വിലയും സവിശേഷതയും അറിയാം.
ഏറെ കാത്തിരുന്ന സാംസംഗ് ഗാലക്സി എസ് 21 സീരീസ് (Samsung Galaxy S21 Series) ലോഞ്ച് ചെയ്തു. വിര്‍ച്വല്‍ ഇവന്റിലൂടെ സാംസംഗ് സാമൂഹ്യമാധ്യമ ചാനലുകള്‍ വഴിയും യൂട്യൂബ് വഴിയുമാണ് ലോഞ്ച് നടന്നത്. സാംസംഗ് ഗാലക്സി എസ് 21 സീരീസില്‍ ഗാലക്സി എസ് 21, ഗാലക്സി എസ് 21 +, ഗാലക്സി എസ് 21 അള്‍ട്ര തുടങ്ങിയ ഹാന്‍ഡ്സെറ്റുകള്‍ ഉള്‍പ്പെടുന്നു. സാംസംഗ് ഗാലക്സി എസ് 21 ന്റെ വരവോടെ സാംസംഗ് എസ് 20 സിരീസിന്റെ വിലയും കമ്പനി കുറച്ചിട്ടുണ്ട്. സാംസംഗ് എസ് 20 എസ് 21 ന്റെ ഇപ്പോഴത്തെ വിലയായ 66,999 നാണ് എസ് 20 ഇറങ്ങിയതെങ്കിലും ഇപ്പോള്‍ 49,999 രൂപയാക്കിയിട്ടുണ്ട്. എസ് 20 പ്ലസ് 73,999ല്‍ നിന്നും 56,999 രൂപയും ആക്കിയിട്ടുണ്ട്.
സാംസംഗ് ഗാലക്സി എസ് 21 സീരീസ് ഒന്നിലധികം കളര്‍ ഓപ്ഷനുകളില്‍ വരുന്നുണ്ട്. പഞ്ച്-ഹോള്‍ ഡിസ്പ്ലേ ഡിസൈനും നല്‍കിയിട്ടുണ്ട്. ഈ ഹാന്‍ഡ്സെറ്റ് സീരിസിന് ആഗോള വിപണിയില്‍ എക്‌സിനോസ് 2100 SoC പ്രോസസര്‍ അല്ലെങ്കില്‍ യുഎസില്‍ സ്‌നാപ്ഡ്രാഗണ്‍ 888 SoC പ്രോസസറിലുമാണ് വരുന്നത്. ഗാലക്സി എസ് 21 ന് 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080ഃ2,400 പിക്സല്‍) ഡൈനാമിക് അമോലെഡ് 2 എക്‌സ് സ്‌ക്രീനും 421 പിപി പിക്സല്‍ ഡെന്‍സിറ്റി വരുന്ന ഇന്‍ഫിനിറ്റി-ഒ ഡിസ്പ്ലേയുമുണ്ട്. ഗാലക്സി എസ് 21 + ഹാന്‍ഡ്‌സെറ്റിനും ഇതേ സവിശേഷതകള്‍ തന്നെ നല്‍കിയിട്ടുണ്ട്. 6.7 ഇഞ്ച് വലുപ്പത്തിലും 394 പിപി പിക്സല്‍ ഡെന്‍സിറ്റിയിലും ഇതിന്റെ സ്‌ക്രീന്‍ വരുന്നു. ഗാലക്സി എസ് 21 അള്‍ട്രയ്ക്ക് 6.8 ഇഞ്ച് (1,440ഃ3,200 പിക്സല്‍) ഡൈനാമിക് അമോലെഡ് 2 എക്സ് ഇന്‍ഫിനിറ്റി-ഒ ഡിസ്പ്ലേയും 515 പിപി പിക്സല്‍ ഡെന്‍സിറ്റിയും ഉണ്ട്.
ഗാലക്സി എസ് 21, ഗാലക്സി എസ് 21 + എന്നിവയ്ക്ക് ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് വരുന്നത്. 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 12 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറും അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും 12 മെഗാപിക്‌സല്‍ ടെര്‍ഷ്യറി സെന്‍സറും വൈഡ് ആംഗിള്‍ ലെന്‍സും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, 108 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ സെന്‍സര്‍, 12 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍, 10 മെഗാപിക്‌സല്‍ റെസല്യൂഷനില്‍ രണ്ട് സെന്‍സറുകള്‍ എന്നിവ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പാണ് ഗാലക്സി എസ് 21 അള്‍ട്രായ്ക്ക് വരുന്നത്.
സാംസംഗ് ഗാലക്സി എസ് 21, ഗാലക്സി എസ് 21 പ്ലസ് എന്നിവയ്ക്ക് മുന്‍വശത്ത് 10 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ സെന്‍സര്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗാലക്സി എസ് 21 അള്‍ട്രായ്ക്ക് 40 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുണ്ട്. ഗാലക്സി എസ് 21 അള്‍ട്രാ യില്‍ എസ് പെന്‍ സപ്പോര്‍ട്ടും നല്‍കുമെന്നും സാംസംഗ് പറയുന്നു. ഗാലക്സി എസ് 21ന് 4,000 എംഎഎച്ച് ബാറ്ററിയാണ് വരുന്നതെന്ന അഭ്യൂഹമുണ്ട്. അതേസമയം ഗാലക്സി എസ് 21 + ഹാന്‍ഡ്സെറ്റിന് 4,800 എംഎഎച്ച് ബാറ്ററിയും ഗാലക്സി എസ് 21 അള്‍ട്രയ്ക്ക് 5,000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയും നല്‍കിയിരിക്കുന്നു.