സാംസങ്ങിന്റെ 5G ഫോണ്‍ ഗ്യാലക്‌സി എം52 പുറത്തിറങ്ങി; സവിശേഷതകള്‍ അറിയാം
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവെല്ലിനോട് അനുബന്ധിച്ച് ഓക്ടോബര്‍ മൂന്നിന് പ്രത്യേക ഓഫര്‍ വിലയിലാണ് സാംസങ്ങിന്റെ ഈ 5G ഫോണ്‍ എത്തുന്നത്.
സാംസങ്ങിന്റെ മിഡ്‌റേഞ്ച് വിഭാഗത്തിലെ ഏറ്റവും പുതിയ ഫോണ്‍ ഗ്യാലക്‌സി എം52 ഇന്ത്യയില്‍ അവതരിപ്പിച്ചു. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവെല്ലിനോട് അനുബന്ധിച്ച് പ്രത്യേക ഓഫറിലാണ് ഫോണ്‍ എത്തുന്നത്. ഈ മാസം ആദ്യം പോളണ്ടില്‍ വില്‍പ്പന ആരംഭിച്ചതിന് പിന്നാലെയാണ് ഫോണ്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തുന്നത്.
മൂന്ന് വേരിയന്റുകളിലെത്തുന്ന ഫോണിന്റെ 8 ജിബി 128 ജിബി സ്‌റ്റോറേജ് വേര്‍ഷന് 28,999 രൂപയും 8 ജിബി 128 ജിബി മോഡലിന് 26,999 രൂപയും ആ്ണ് വില. ബ്ലെസിങ് ബ്ലാക്ക്, ഐസി ബ്ലൂ എന്നീ നിറങ്ങളിലെത്തുന്ന ഫോണിന്റെ വില്‍പന ഒക്ടോബര്‍ മൂന്നിന് ആരംഭിക്കും.
Samsung Galaxy M52 5G സവിശേഷതകള്‍
6.7 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി പ്ലസ് അമോള്‍ഡ് പ്ലസ് ഡിസ്‌പ്ലെയിലാണ് ഗ്യാലക്‌സി എം52 5G എത്തുന്നത്. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 778g പ്രൊസസറാണ് ഫോണിന്റെ കരുത്ത്.
ട്രിപ്പിള്‍ ക്യാമറ സെറ്റപ്പ് ആണ് സാംസങ്ങ് ഫോണിന് നല്‍കിയിരുക്കന്നത്. 64 എംപിയാണ് പ്രധാന റിയര്‍ ക്യാമറ. 12 എംപിയുടെ വൈഡ് ആങ്കിള്‍ ലെന്‍സും 5 എംപിയുടെ മാക്രോ ഷൂട്ടര്‍ ലെന്‍സുമാണ് പിന്‍ ക്യാമറയുടെ ഭാഗമായി സാംസങ്ങ് നല്‍കിയിരിക്കുന്നത്. 32 എംപിയുടേതാണ് സെല്‍ഫി ക്യാമറ്.
എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ മെമ്മറി ഒരു ടിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്. സൈഡ് മൗണ്ടഡ് ആണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍. 25 വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങ് സപ്പോര്‍ട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററി 20 മണിക്കൂറിന്റെ വീഡിയോ പ്ലേ ബാക്ക് , 48 മണിക്കൂറിന്റെ ടോക്ക്‌ടൈം എന്നിവ ന്ല്‍കുമെന്നാണ് സാസംങ്ങിന്റെ അവകാശവാദം. 173 ഗ്രാമാണ് ഫോണിന്റെ ഭാരം.