വിആര്‍: കളി മാത്രമല്ല, കാര്യവുമുണ്ട്

Update:2018-10-03 17:02 IST

ആദ്യകാലത്ത് വെര്‍ച്വല്‍ റിയാലിറ്റി ഗെയിംമിംഗ് സങ്കേതമായിരുന്നുവെങ്കില്‍ ഇന്ന് സ്ഥിതി മാറി. വി.ആര്‍ ഉപയോഗിച്ച് സമ്മര്‍ദം, ഉല്‍കണ്ഠ, പേടി, വിഷാദം എന്നിവയെ ചികിത്സിക്കാനുതകുന്ന വി.ആര്‍ തെറാപ്പി സെന്ററുകളും തുടങ്ങാനാകും. ഇതിലേക്കായി VRharmony എന്നൊരു വെര്‍ച്വല്‍ റിയാലിറ്റി പ്രോഡക്ട്

തന്നെ തിരുവനന്തപുരത്തെ ഐബോസോണ്‍ ഇന്നവേഷന്‍സ് വികസിപ്പിച്ചിട്ടുണ്ട്. റിയല്‍ എസ്‌റ്റേറ്റ്, ടൂറിസം, ഇന്റീരിയര്‍ ഡിസൈന്‍, ടെസ്റ്റ് ഡ്രൈവിംഗ്, ബ്രാന്‍ഡ് ബില്‍ഡിംഗ്, മാര്‍ക്കറ്റിംഗ് തുടങ്ങിയ നിരവധി മേഖലകളില്‍ വി.ആറിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനാകും. വി.ആര്‍ മീറ്റിംഗുകള്‍, വി.ആര്‍ പേമെന്റ് സിസ്റ്റം എന്നിവയും ഉടനെ വികസിച്ചേക്കും.

വിനോദം, വിദ്യാഭ്യാസം, ഗെയ്മിംഗ് തുടങ്ങിയ മേഖലകളില്‍ ഓഗ്‌മെന്റഡ് റിയാലിറ്റിക്ക് സാധ്യതകളുണ്ട്. 2020ഓടെ എ.ആര്‍ വിപണി 90 ബില്യണ്‍ ഡോളറിന്റേതാകുമെന്നാണ് വിലയിരുത്തല്‍. എ.ആര്‍ ആപ്പുകള്‍ മുഖേന കുട്ടികള്‍ക്ക് സയന്‍സും ചരിത്രവുമൊക്കെ രസകരമായി പഠിക്കാനാകും. സ്മാര്‍ട്ട്‌ഫോണുകളിലും ടാബ്‌ലറ്റുകളിലും ഉപയോഗിക്കാവുന്ന എ.ആര്‍ ആപ്പുകളുടെ എണ്ണവും ഉടനെ വര്‍ദ്ധിച്ചേക്കും. എ.ആര്‍ ആപ്പ് ഉപയോഗിച്ച് കളിക്കുന്ന 'പോക്കിമോന്‍ ഗോ' എന്ന ഗെയിം ഇതിനൊരു ഉദാഹരണമാണ്. തിരുവനന്തപുരത്തെ എസ്.സി.ടി എന്‍ജിനീയറിംഗ് കോളെജ് ഇപ്പോള്‍ പ്രസിദ്ധീകരിച്ച 'തനുരൂഹം' എന്ന കോളെജ് മാഗസിനിലും എ.ആര്‍ സാങ്കേതികവിദ്യ ഫലപ്രദമായി വിനിയോഗിച്ചിട്ടുണ്ട്.

ഓഗ്‌മെന്റഡ് റിയാലിറ്റിയെ ജനപ്രിയമാക്കുന്നതിലേക്കായി UniteAR എന്നൊരു പ്രത്യേക പ്ലാറ്റ്‌ഫോം തന്നെ ഐബോസോണ്‍ വികസിപ്പിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ സി.ഇ.ഒയായ വിഷ്ണു ജെ.പി ചൂണ്ടിക്കാട്ടി.

Similar News