വാട്‌സാപ്പ് നിലച്ചു; സക്കര്‍ബര്‍ഗിനെ ട്രോളി സോഷ്യല്‍മീഡിയ ലോകം

ഉച്ചയ്ക്ക് 12.30 ന് ശേഷമാണ് ലോകം മുഴുവന്‍ വാട്‌സാപ്പ് സ്തംഭിച്ചത്

Update: 2022-10-25 09:50 GMT

മെറ്റ സേര്‍വറുകള്‍ക്ക് ഇതെന്തുപറ്റി. ലോകം മുഴുവനുമുള്ള വാട്്‌സാപ്പ് സന്ദേശങ്ങള്‍ തടസ്സപ്പെട്ടു. വാട്സാപ്പ് സെര്‍വറുകള്‍ തകരാറിലായതിനെത്തുടര്‍ന്നാണു പലഭാഗങ്ങളിലും വാട്സാപ്പ് പ്രവര്‍ത്തനം നിലച്ചത്. ഉച്ചയക്ക് 12.30 തോടെയാണ് വാട്സാപ്പ് പണിമുടക്കിയത്.

ഫേസ്ബുക്ക് കമ്പനിക്ക് കീഴിലുള്ള വാട്സാപ്പ് പ്രവര്‍ത്തിക്കാത്തതിലുള്ള പ്രതിഷേധം ഫേസ്ബുക്കിലും ട്വിറ്ററിലും നിറഞ്ഞു.




 


സക്കര്‍ബെര്‍ഗിനെ ട്രോളി സോഷ്യല്‍മീഡിയ ട്രോളന്മാരും രംഗത്തെത്തി. എന്താണ് വാട്സാപ്പ് പ്രവര്‍ത്തന രഹിതമാവാന്‍ കാരണം എന്ന് ഇത് വരെ വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ വര്‍ഷവും ആഗോളവ്യാപകമായി വാട്സാപ്പ് ഉപയോഗിക്കുന്നതില്‍ സാങ്കേതിക പ്രശ്‌നം നേരിട്ടിരുന്നു. 2021 സെപ്റ്റംബറിലായിരുന്നു അത്. മെയ്



 



 


മെയ് മാസത്തില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഏതാനും മണിക്കൂര്‍ വാട്സാപ്പ് പ്രവര്‍ത്തന രഹിതമായിരുന്നു. മെറ്റയ്ക്ക് കീഴിലുള്ള ഇന്‍സ്റ്റാഗ്രാം മെസഞ്ചറും മുമ്പ് നിലച്ചിരുന്നു.

Tags:    

Similar News