കാത്തിരിപ്പ് അവസാനിക്കുന്നു; വാട്‌സാപ്പില്‍ 'എഡിറ്റ്' ഓപ്ഷന്‍ ഉടന്‍

എഡിറ്റ് ചെയ്യാന്‍ ലഭിക്കുന്ന സമയം 15 മിനിറ്റ്

Update:2023-05-11 14:43 IST

Image : Canva

ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് വാട്‌സാപ്പില്‍ 'എഡിറ്റ്' (EDIT) ഓപ്ഷന്‍ എത്തി. തുടക്കത്തില്‍ വാട്‌സാപ്പ് 2.23.10.10 ബീറ്റ വേര്‍ഷന്‍ (Beta Version) ഉപയോഗിക്കുന്നവര്‍ക്കാണ് സേവനം ലഭിക്കുന്നതെന്ന് ഈ രംഗത്തെ നിരീക്ഷകരായ വാബീറ്റഇന്‍ഫോ വ്യക്തമാക്കി. വൈകാതെ മറ്റ് യൂസര്‍മാര്‍ക്കും ലഭ്യമാക്കിയേക്കും.

നിലവിലെ ഡിലീറ്റ് ഫോര്‍ എവരിവണ്‍ (Delete for everyone) ഓപ്ഷന്‍ പോലെ നിശ്ചിത സമയം മാത്രമേ എഡിറ്റ് ഓപ്ഷനും അനുവദിക്കൂ. 15 മിനിറ്റ് സമയമായിരിക്കും മെസേജ് എഡിറ്റ് ചെയ്യാന്‍ ലഭ്യമാവുകയെന്നാണ് അറിയുന്നത്. ശേഷം എഡിറ്റ് ഓപ്ഷന്‍ ഉപയോഗിക്കാനാവില്ല. നിലവില്‍ ഒരാള്‍ക്കോ ഗ്രൂപ്പിലേക്കോ അയച്ച മെസേജ് എഡിറ്റ് ചെയ്യാന്‍ ഓപ്ഷനില്ല. പകരം അത് ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന്‍ ഉപയോഗിച്ച് ഡിലീറ്റ് ചെയ്തശേഷം പുതിയ മെസേജ് അയയ്ക്കാം.
എന്നാല്‍, എഡിറ്റ് ഓപ്ഷന്‍ ലഭ്യമായാല്‍ ഡിലീറ്റ് ചെയ്യാതെ തന്നെ മെസേജ് എഡിറ്റ് ചെയ്യാന്‍ കഴിയും. 15 മിനിറ്റിനുള്ളില്‍ എത്രതവണ വേണമെങ്കിലും എഡിറ്റ് ചെയ്യാം. ചാറ്റുകളിലെ തെറ്റിദ്ധാരണകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാന്‍ എഡിറ്റിംഗ് ഓപ്ഷന്‍ സഹായിക്കുമെന്നാണ് വിലയിരുത്തലുകള്‍.
Tags:    

Similar News