വാട്ട്‌സ്ആപ്പിലൂടെ ഇനി വീഡിയോ മെസേജും

60 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യം, സേവനം ഉടന്‍ ലഭ്യമായേക്കും

Update:2023-03-27 13:22 IST

ശബ്ദ സന്ദേശം (വോയിസ് മെസേജ്) അയയ്ക്കുന്നത് പോലെ വാട്ട്‌സ്ആപ്പിലൂടെ ഇനി ചെറു വീഡിയോ സന്ദേശങ്ങളും അയയ്ക്കാം. 60 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമാകും വീഡിയോ സന്ദേശത്തിനുണ്ടാവുക. നിലവില്‍ ശബ്ദ സന്ദേശം അയയ്ക്കുന്നത് പോലെ, ക്യാമറ ബട്ടണ്‍ അമര്‍ത്തി വീഡിയോ റെക്കോഡ് ചെയ്ത് അയയ്ക്കാം. ആപ്പിളിന്റെ ഐ.ഒ.എസിലെ ബീറ്റാ പതിപ്പില്‍ ഇത് സംബന്ധിച്ച പരീക്ഷണം വാട്ട്‌സ്ആപ്പ് നടത്തുകയാണെന്നാണ് സൂചനകള്‍.

വീഡിയോ സുരക്ഷിതം
നിലവില്‍ വാട്ട്‌സ്ആപ്പിലെ മറ്റ് സന്ദേശങ്ങള്‍ (വോയിസ്, ടെക്‌സ്റ്റ്) പോലെ വീഡിയോ സന്ദേശവും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കും. അതായത്, തികച്ചും സ്വകാര്യം! അയയ്ക്കുന്ന ആള്‍ക്കും സന്ദേശം ലഭിക്കുന്ന ആള്‍ക്കും മാത്രമേ കാണാനാകൂ. വാട്ട്‌സ്ആപ്പിന് പോലും കാണാനാവില്ല. വീഡിയോ സേവ് ചെയ്യാനോ ഫോര്‍വേഡ് ചെയ്യാനോ കഴിയില്ലെന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍, സ്‌ക്രീന്‍ഷോട്ട് എടുക്കാം.
Tags:    

Similar News