33 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിങ്ങ്, സനാപ്ഡ്രാഗണിന്റെ പ്രൊസസര്‍; ഷവോമി 11 ലൈറ്റ് 5G എന്‍ഇ എത്തി
ദീപാവലിയുടെ ഭാഗമായി 1500 രൂപയുടെ ഇളവും ഷവോമി ഫോണിന് പ്രഖ്യാപിച്ചിട്ടുണ്ട്. സെഗ്മെന്റിലെ ഏറ്റവും സ്ലിമ്മെസ്റ്റും ഭാരം കുറഞ്ഞതുമായ ഫോണ്‍ എന്ന അവകാശവാതവുമായാണ് ഷവോമി 11 ലൈറ്റ് 5G എന്‍ഇ അവതരിപ്പിക്കുന്നത്.
സെപ്റ്റംബര്‍ ആദ്യം ആഗോള വിപണിയില്‍ അരങ്ങേറിയ ഷവോമി 11 ലൈറ്റ് 5g എന്‍ഇ ഇന്ത്യയില്‍ അവതരിപ്പിച്ചു. നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള Mi 11 lite ന്റെ മറ്റൊരു വേരിയന്റായാണ് ഷവോമി പുതിയ ഫോണ്‍ എത്തിക്കുന്നത് mi ബ്രാന്‍ഡില്‍ ഉല്പന്നങ്ങള്‍ ഇറക്കുന്നത് അടുത്തിടെ കമ്പനി അവസാനിപ്പിച്ചിരുന്നു.
രണ്ട് വേരിയന്റുകളിലാണ് ഷവോമി 11 ലൈറ്റ് 5G എന്‍ഇ എത്തുന്നത്. 6 ജിബി+128 ജിബി മോഡലിന് 26999 രൂപയും 8 ജിബി+128 ജിബിക്ക് 28999 രൂപയും ആണ് വില. ദീപാവലിയോടന് അനുബന്ധിച്ച് ഫോണിന് 1500 രൂപയുടെ ഇളവും ഷവോമി പ്രഖ്യാപിച്ചിട്ടുണ്ട്. ഓക്ടോബര്‍ രണ്ടിനാണ് വില്‍പ്പന ആരംഭിക്കുന്നത് ആമോസോണ്‍, മി.കോം, മി ഹോം സ്‌റ്റോര്‍, മറ്റ് റീട്ടെയില്‍ സ്‌റ്റോര്‍ എന്നിവിങ്ങളിലുടെയാണ് വില്‍പ്പന.
Xiaomi 11 lite 5G NE സവിശേഷതകള്‍
6.55 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി പ്ലസ് ഒഎല്‍ഇഡി ഡിസ്‌പ്ലെയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 9 ഹെര്‍ട്‌സ് ആണ് റിഫ്രഷിങ്ങ് റേറ്റ്. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 778g SoC പ്രൗസസറില്‍ ആണ് ഫോണ്‍ എത്തുന്നത്.്
64 എംപിയുടെ പ്രധാന ക്യാമറ, 8 എംപിയുടെ അള്‍ട്രാ വൈഡ് ഷൂട്ടര്‍, 5 എംപിയുടെ ടെലി മാക്രോ ഷൂട്ടര്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള ട്രിപിള്‍ ക്യാമറ സെറ്റ്അപ്പ് ആണ് ഷവോമി 11 ലൈറ്റ് 5G എന്‍ഇയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 50 ഡയറക്ടര്‍ മോഡുകളും ക്യാമറയുടെ സവിശേഷതയാണ്. മികച്ച് വീഡിയോകള്‍ ഷൂട്ട് ചെയ്യാന്‍ ഈ മോഡുകള്‍ സഹായിക്കും.
33 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിങ് സാധ്യമാക്കുന്ന 4,250 എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണിന്. ഡയമണ്ട് ഡാസില്‍, ടുസ്‌കാനി കോറല്‍, വിനൈല്‍ ബ്ലാക്ക്, ജാസ് ബ്ലൂ എന്നീ നിറങ്ങളില്‍ എത്തുന്ന ഫോണിന് 158 ഗ്രാം ആണ് ഭാരം.