ശബരിമലയ്ക്ക് പോകാന്‍ എളുപ്പം: എറണാകുളം-ചെങ്കോട്ട-കാരൈക്കുടി സ്‌പെഷ്യല്‍ ട്രെയിന്‍
കോട്ടയം വഴിയാണ് സര്‍വീസ്
ശബരിമലയിലെ മണ്ഡല-മകരവിളക്ക് സീസണ്‍ പ്രമാണിച്ച് സ്‌പെഷ്യല്‍ ട്രെയിനുമായി റെയില്‍വേ. ഈ മാസം 30 മുതല്‍ അടുത്തമാസം അവസാനം വരെ വ്യാഴാഴ്ചകളിലായിരിക്കും സര്‍വീസ്. എറണാകുളത്ത് നിന്ന് തമിഴ്‌നാട്ടിലെ കാരൈക്കുടി വരെ കോട്ടയം-ചെങ്കോട്ട പാതയിലാണ് ട്രെയിന്‍ ഓടുക.
സമയക്രമം ഇങ്ങനെ
എറണാകുളത്ത് നിന്ന് രാവിലെ 4.45ന് ട്രെയിന്‍ പുറപ്പെടും. വൈകിട്ട് ഏഴിന് കാരൈക്കുടിയിലെത്തും. തിരികെ രാത്രി 11.30ന് പുറപ്പെട്ട് രാവിലെ 11.30ന് എറണാകുളത്തെത്തും.
സ്റ്റോപ്പുകള്‍
ശബരിമല തീര്‍ത്ഥാടകര്‍ക്ക് പ്രയോജനപ്പെടും വിധമാണ് ട്രെയിന്‍ സ്റ്റോപ്പുകളും നിര്‍ണയിച്ചിട്ടുള്ളത്. കോട്ടയം വഴിയാണ് സര്‍വീസ്.
എറണാകുളം, തൃപ്പൂണിത്തുറ, വൈക്കം റെഡ്, ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍, തെന്മല, ആര്യങ്കാവ്, ചെങ്കോട്ട, തെങ്കാശി, കടയനല്ലൂര്‍, ശങ്കരന്‍കോവില്‍, രാജപാളയം, ശിവകാശി, തിരുത്തങ്കല്‍, വിരുദുനഗര്‍, അറപ്പുകോട്ടൈ, മാനാമധുര, ശിവഗംഗ, കാരൈക്കുടി എന്നിവയാണ് സ്‌റ്റോപ്പുകള്‍.