'പോരാടി തെളിഞ്ഞ ദ്രൗപതി മുര്‍മു'! ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍
ഇന്ത്യയിലെ രാഷ്ട്രപതിയാകുന്ന ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിത മാത്രമല്ല മുര്‍മു, പ്രതിസന്ധികളെ അതിജീവിച്ച് നേതൃപാടവത്തിന്റെ വ്യത്യസ്ത മുഖമാകുന്ന ദ്രൗപതി മുര്‍മുവിന്റെ ശീലങ്ങളും ജീവിത വിജയത്തിലേക്കെത്തിയ പാതകളും
ദ്രൗപതി മുര്‍മു... ഇന്നലെ മുതല്‍ ഇന്ത്യയൊട്ടാകെയും ലോകമെമ്പാടും ശ്രദ്ധനേടുന്ന, വാര്‍ത്തയാകുന്ന, ഇന്ത്യയുടെ അഭിമാനമാകുന്ന നാമം. ഇന്ത്യന്‍ ഭരണഘടനയുടെ ചരിത്രത്തില്‍ തന്നെ ആദിവാസി വിഭാഗത്തില്‍നിന്നും രാഷ്ട്രപതി പദത്തിലേക്കെത്തുന്ന ആദ്യ നാമമാണ് ഇത്. ദ്രൗപതി മുര്‍മു ഇത്തരത്തില്‍ മാത്രമല്ല വ്യത്യസ്തയാകുന്നത്, ജീവിത പ്രതിസന്ധികളില്‍ പോരാടി തെളിഞ്ഞ ലക്ഷ്യബോധവും നേതൃപാടവവുമാണ് മുര്‍മുവിനെ മാതൃകാ വ്യക്തിത്വമാക്കി മാറ്റുന്നത്.
ഏതാനും വര്‍ഷങ്ങളുടെ ഇടവേളകളിലാണ് ദ്രൗപതിക്ക് തന്റെ ഭര്‍ത്താവിനെയും രണ്ട് മക്കളെയും മാതാവിനെയും പിതാവിനെയും നഷ്ടമായത്. തികഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമാണെങ്കിലും വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളും പ്രിയപ്പെട്ടവരുടെ വേര്‍പാടിന്റെ വേദനയും അവര്‍ മറികടന്നത് യോഗയിലൂടെയും ധ്യാനത്തിലൂടെയുമാണ്.
അധ്യാപികയായും ഇറിഗേഷന്‍ വകുപ്പ് മേധാവിയായും സര്‍വീസ് അനുഷ്ടിച്ച മുര്‍മു പിന്നീട് ഝാര്‍ഖണ്ട് ഗവര്‍ണര്‍ ആയിട്ടുമുണ്ട്.
1958 ജൂണ്‍ 20ന് സാന്താല്‍ കുടുംബത്തിലായിരുന്നു ദ്രൗപതിയുടെ ജനനം. സാന്താലി, ഒഡിയ ഭാഷകളില്‍ ജ്ഞാനം നേടിയ മുര്‍മു നല്ല പ്രാസംഗികയായിരുന്നു. ലളിതമായ ജീവിത ചര്യകളെങ്കിലും ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കുന്ന വ്യക്തിയാണ് ഇവര്‍. എന്നും അതിരാവിലെ എഴുന്നേല്‍ക്കും. കുറച്ചു നേരം ധ്യാനിക്കും, പിന്നീട് നടത്തം, അതുകഴിഞ്ഞ് യോഗ...ഇങ്ങനെയാണ് ദ്രൗപതി മുര്‍മുവിന്റെ ഒരു ദിവസം ആരംഭിക്കുന്നു.
വിവാഹ ജീവിതത്തിലേക്ക് കടന്നപ്പോള്‍ ഭര്‍ത്താവ് ശ്യാം ചരണ്‍ മുര്‍മുവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും തന്റെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ നിന്ന് മുര്‍മു മാരി നിന്നില്ല. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമടക്കം മൂന്നുമക്കളായിരുന്നു. എന്നാല്‍ 2009ല്‍ ദുരൂഹ സാഹചര്യത്തിലാണ് അവരുടെ മൂത്ത മകന്‍ മരിച്ചത്. ആ വേദനയകലും മുമ്പേ മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ രണ്ടാമത്തെ മകന്‍ റോഡപകടത്തില്‍ മരിച്ചു. അടുത്ത കാലത്താണ് ഭര്‍ത്താവിനെ നഷ്ടമായത്, ഹൃദയാഘാതമായിരുന്നു. ദ്രൗപതി മുര്‍മുവിന്റെ മകള്‍ ഇതിശ്രീ ഒഡിഷയില്‍ ഇപ്പോള്‍ ബാങ്ക് ഉദ്യോഗസ്ഥയാണ്.
ബിജെപി നേതാവായി ഒഡിഷയിലെ മയൂര്‍ബഞ്ച് എന്ന ഇന്ത്യയിലെ തന്നെ ഏറ്റവും അവികസിതമായ ഗ്രാമങ്ങളില്‍ നിന്നും ഈ പദവിയിലേക്കെത്തുക എളുപ്പമായിരുന്നില്ല മുര്‍മുവിന്. ഇതിന് വിവിധ തലങ്ങളില്‍ അവര്‍ അലങ്കരിച്ച പദവികളുടെ ഉത്തരവാദിത്തങ്ങളില്‍ നേടിയെടുത്ത കരുത്തില്‍ നിന്നുകൂടിയാണ്. 1997ല്‍ കൗണ്‍സിലറായാണ് രാഷ്ട്രീയ ജീവിതത്തിന്റെയും സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെയും തുടക്കം. പിന്നീട് റായ് രംഗ്പുര്‍ എന്‍.എ.സിയുടെ വൈസ് ചെയര്‍പേഴ്‌സണ്‍, ബി.ജെ.പി ടിക്കറ്റില്‍ 2000ത്തിലും 2009ലും രണ്ടുതവണ റായ് രംഗ്പൂര്‍ എം.എല്‍.എ എന്നീ പദവികള്‍ ഇതിന് ചവിട്ടുപടികളായി.
രണ്ടായിരത്തില്‍ അധികാരത്തിലെത്തിയ ബി.ജെ.പി-ബി.ജെ.ഡി ഒഡിഷ സര്‍ക്കാരില്‍ ഗതാഗതം, വാണിജ്യം, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2013 മുതല്‍ 2015 വരെ എസ്.ടി മോര്‍ച്ചയുടെ ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്നു. 2015ലാണ് ഝാര്‍ഖണ്ഡിലെ ആദ്യ വനിത ഗവര്‍ണറായത്. ഇന്ന് സാധാരണക്കാരില്‍ നിന്നും പ്രസിഡന്റ് ആയി