ബിസിനസില്‍ മികച്ച നേതാവാകാന്‍ 'SELF' പൊളിച്ചെഴുതണം; പേഴ്‌സണല്‍ ബ്രാന്‍ഡിംഗ് കോച്ച് തന്‍വി ഭട്ട് പറയുന്നു
S, E, L, F എന്ന നാല് കാര്യങ്ങള്‍ നിങ്ങളില്‍ നിന്നും മാറ്റിവച്ചാല്‍ ഉയരങ്ങള്‍ കീഴടക്കാം
SELF
അഥവാ ഷെയിം, ഈഗോ, ലിമിറ്റ്‌സ്, ഫിയേഴ്‌സ് എന്നിങ്ങനെ നാല് കാര്യങ്ങള്‍ മാറ്റിവച്ചാല്‍ ബിസിനസിലും പ്രൊഫഷനിലും മികച്ച ലീഡര്‍ ആകാമെന്ന് പ്രശസ്ത പേഴ്‌സണല്‍ ബ്രാന്‍ഡിംഗ് കോച്ച് ആയ തന്‍വി ഭട്ട്. ടൈ കേരളയുടെയും വിമന്‍ എന്‍ട്രപ്രണര്‍ഷിപ്പ് നെറ്റ്വര്‍ക്ക് പ്ലാറ്റ്‌ഫോമിന്റെയും(WEN) സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിമന്‍ ഇന്‍ ബിസിനസ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അവര്‍. പേഴ്‌സണല്‍ ബ്രാന്‍ഡിംഗിന് സംരംഭകര്‍ നല്‍കേണ്ട പ്രാധാന്യത്തെക്കുറിച്ചും തന്‍വിഭട്ട് പറയുന്നു. തന്‍വി പറയുന്ന നാല് കാര്യങ്ങള്‍ ഇവയാണ്.
SHAME (ഷെയിം)
നിങ്ങള്‍ക്ക് എന്താണ് പഠിക്കേണ്ടത്, എന്ത് അറിവാണ് വേണ്ടത് എന്നത് നിങ്ങള്‍ തിരിച്ചറിയുക. അറിയാത്ത കാര്യങ്ങള്‍ ചോദിച്ചറിയാനും സഹായം തേടാനും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരായി കാര്യങ്ങള്‍ ചെയ്യാനും നിങ്ങള്‍ ഒരിക്കലും മടിക്കരുത്.
EGO (ഈഗോ)
സ്വന്തമായി പരിശ്രമിക്കുന്നതിനോട് അഭിമാനം തോന്നാം, പക്ഷെ അഹങ്കാരമോ ഈഗോയോ ആകരുത്. എളിമ കൈവിടാതിരിക്കുക.
LIMITS (ലിമിറ്റ്‌സ്)
നിങ്ങളുടെ പരിധികളെ മറികടക്കുക എന്നതാണ് ചെയ്യേണ്ടത്. പരിധികള്‍ക്കപ്പുറം പറക്കുന്നവര്‍ക്കേ പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയൂ. നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്നും പുറത്തുകടക്കാതെ പുതിയ വിജയങ്ങള്‍ നേടാനാകില്ല.
FEARS (ഫിയേഴ്‌സ്)
ഭയങ്ങളെ ഒഴിവാക്കുക. അതിന് ആദ്യം നിങ്ങള്‍ അവയെ തിരിച്ചറിയണം. ഫിയേഴ്‌സില്‍ നിന്നും ഫിയര്‍ലെസ്സിലേക്ക് കടക്കണം. അതാണ് നേതൃപാടവത്തില്‍ മികവ് തെളിയിക്കാനും സംരംഭകത്വത്തില്‍ വിജയിക്കാനും വേണ്ടത്.