ഫാൻസി നമ്പറിനായി വാഹന ഉടമകൾ ചെലവാക്കിയത് 12 കോടി

വാഹന ഉടമകൾക്ക് ഫാൻസി നമ്പറുകളോടുളള ഭ്രമം കേരളത്തിന്റെ ഖജനാവിലേക്ക് എത്തിച്ചത് കോടികൾ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇഷ്ട നമ്പർ നേടാൻ വാഹന ഉടമകൾ നൽകിയത് 12 കോടിയോളം രൂപയാണ്. ഫാൻസി നമ്പർ നൽകിയതിലൂടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തുക ലഭിച്ചത് എറണാകുളം ജില്ലാ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിനാണ്. 1,18,44,100 രൂപ.

കോവിഡിന് ശേഷം ഫാൻസി നമ്പറിനായി ചെലവഴിക്കുന്ന തുകയിൽ കുറവുണ്ടായിട്ടുണ്ട്. 2017-18 കാലയളവിൽ സർക്കാരിന് ലഭിച്ചത് 3,48,96,500 രൂപയാണ്. 2018-19 സാമ്പത്തിക വർഷം ഇത് 3,00,51,500 രൂപയായിരുന്നു. കൊവിഡ് കാലത്ത് തുക 1,96,41,000 രൂപയായി കുറഞ്ഞു. 2020-21ൽ 1,57,37,000 രൂപയും 2021-22 ൽ 1,81,15,000 രൂപയും ഖജനാവിലേക്കെത്തി.

Related Articles
Next Story
Videos
Share it