ഹോണ്ട സിവിക് തിരിച്ചെത്തുന്നു!

ഹോണ്ട ഇന്ത്യയുടെ പത്താംതലമുറ സിവിക് അവതരിപ്പിച്ചു. 17.7 ലക്ഷം മുതല്‍ 22.3 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.

എക്സിക്യൂട്ടീവ് സെഡാന്‍ ശ്രേണിയിലെ പുതിയ സിവികിന് മൂന്ന് പെട്രോൾ, രണ്ട് ഡീസൽ വേരിയന്റുകളാണ് ഉള്ളത്. 1.8 ലിറ്റര്‍ ഐ.വി.ടെക് പെട്രോള്‍, 1.6 ലിറ്റര്‍ ഐ.ഡി.ടെക് ഡീസല്‍ എന്നീ രണ്ട് എന്‍ജിനുകളാണ് ഉള്ളത്.

  • പെട്രോള്‍ എന്‍ജിൻ: 139 ബി.എച്ച്.പി., 174 എന്‍.എം. ടോര്‍ക്ക്
  • ഡീസല്‍ എന്‍ജിന്‍: 118 ബി.എച്ച്.പി., 300 എന്‍.എം. ടോര്‍ക്ക്

മറ്റ് സവിശേഷതകൾ

  • 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്
  • പിയാനോ ബ്ലാക്ക് ഗ്രില്‍
  • എല്‍ഇഡി ഹെഡ്ലൈറ്റ് ആന്‍ഡ് ഡിആര്‍എല്‍
  • ക്രോമിയം ആവരണമുള്ള ഫോഗ് ലാമ്പ്
  • ഡയമണ്ട്-കട്ട് അലോയ് വീൽ
  • 12.7 cm ഡിസ്പ്ലേ ഓഡിയോ, 4 സ്പീക്കറുകൾ
  • ബ്ലൂടൂത്ത് ഓഡിയോ, ഹാൻഡ്‌സ്-ഫ്രീ ടെലഫോൺ
  • വൺ-പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ
  • റിമോട്ട് എൻജിൻ സ്റ്റാർട്ടർ (പെട്രോൾ)
  • ഹിൽ സ്റ്റാർട്ട് അസിസ്റ്റ്
  • എബിഎസ്, ഇബിഡി
  • ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്
  • ഇന്ധന ക്ഷമത കൂട്ടാൻ ECON ബട്ടൺ
  • എയർബാഗ്
  • സി-ഷേപ്പ് എല്‍ഇഡി ടെയ്ല്‍ ലാമ്പ്,
  • 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം
  • എട്ട് രീതിയില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്
  • ഇലക്ട്രിക് സണ്‍റൂഫ്
  • ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍
  • മള്‍ട്ടി പര്‍പ്പസ് സ്റ്റീയറിങ്
  • കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിങ്
  • ഫോര്‍വേഡ് കൊളീഷന്‍ വാണിങ്
  • റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍
  • ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്
  • ലൈന്‍ കീപ്പിങ് അസിസ്റ്റ്
  • അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍

ഇതുകൂടാതെ ഉയർന്ന വേരിയന്റുകളിൽ കംഫർട്ടിനും സുരക്ഷക്കും നിരവധി ആധുനിക സംവിധാനങ്ങളോടു കൂടിയാണ് സിവികിന്റെ വരവ്.

Related Articles
Next Story
Videos
Share it