2020 ഹോണ്ട WR-V അവതരിപ്പിച്ചു, ആകര്‍ഷകമായ വിലയില്‍

ഹോണ്ട WR-Vയുടെ പുതുക്കിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. ഹോണ്ടയുടെ ക്രോസോവര്‍ മോഡലായ ഇതിന്റെ വില 8.50 മുതല്‍ 10.99 ലക്ഷം രൂപ വരെയാണ്. കൊറോണവൈറസ് മഹാമാരിയെത്തുടര്‍ന്ന് പ്രതീക്ഷിച്ചതിലും വൈകിയാണ് ഈ മോഡല്‍ എത്തിയിരിക്കുന്നത്.
മുന്‍ഗാമിയെപ്പോലെ ഇതിനും പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളുണ്ട്. ബിഎസ് ആറ് നിലവാരത്തിലേക്ക് മാറിയിട്ടുണ്ട്. എസ്.വി, വി.എക്‌സ് എന്നീ രണ്ട് വകഭേദങ്ങളാണുള്ളത്. ആറ് നിറങ്ങളില്‍ വാഹനം ലഭ്യമാകും.
മുന്‍ മോഡലുകളെക്കാള്‍ നിരവധി ആകര്‍ഷകമായ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മികച്ച ഇന്റീരിയര്‍, ഏഴിഞ്ച് വലുപ്പമുള്ള ഡിജിപാഡ് ട്ച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ത്രി സ്‌പോക്ക് മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍ തുടങ്ങിയ പുതുമകളുണ്ട്.
എസ്.വി പെട്രോളിന്റെ വില 8.50 ലക്ഷം രൂപയും ഡീസലിന്റെ വില 9.80 ലക്ഷം രൂപയുമാണ്. വി.എക്‌സ് പെട്രോളിന്റെ വില 9.70 ലക്ഷം രൂപയും ഡീസലിന്റെ വില 10.99 ലക്ഷം രൂപയുമാണ് വില. എല്ലാം എക്‌സ്‌ഷോറൂം വിലകളാണ്.
ടാറ്റ നെക്‌സണ്‍, ഹ്യുണ്ടായ് വെന്യു, മഹീന്ദ്ര എക്‌സ്.യു.വി 300, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് തുടങ്ങിയ കോംപാക്റ്റ് എസ്.യു.വി വിഭാഗത്തില്‍പ്പെട്ട വാഹനങ്ങളായിരിക്കും WR-Vയുടെ മുഖ്യ എതിരാളികള്‍.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline