ക്രാഷ് ടെസ്റ്റില്‍ പഞ്ചനക്ഷത്രം നേടി ടൊയോട്ട കൊറോള

ലാറ്റിന്‍ എന്‍സിഎപി (ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റില്‍ മുഴുവന്‍ മാര്‍ക്കും സ്വന്തമാക്കി ടൊയോട്ട കൊറോള. 2020 മോഡല്‍ ടൊയോട്ട കൊറോളയാണ് കാര്‍ സുരക്ഷാ പരിശോധനയില്‍ അഞ്ചില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയത്. കൊറോളയുടെ പന്ത്രണ്ടാം തലമുറയില്‍പ്പെട്ട ബ്രസീലിയന്‍ സ്‌പെക്ക് മോഡലാണിത്.

ഏഴ് എയര്‍ബാഗ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഐസോഫിക്‌സ് ആങ്കേഴ്‌സ്, ആന്റി ലോക്കിങ് ബ്രേക്കിങ് സംവിധാനം, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ് തുടങ്ങിയ നിരവധി സുരക്ഷാ സംവിധാനങ്ങള്‍ അടങ്ങിയ കൊറോളയാണ് ക്രാഷ് ടെസ്റ്റ് വിജയിച്ചത്.കാറിലെ മുതിര്‍ന്ന യാത്രക്കാര്‍ക്കുള്ള സുരക്ഷയില്‍ 34 ല്‍ 29.41 മാര്‍ക്കും കുട്ടികള്‍ക്കുള്ള സുരക്ഷയില്‍ 49 ല്‍ 45 മാര്‍ക്കും കൊറോളയ്ക്ക് ലഭിച്ചു. 64 കിലോമീറ്റര്‍ വേഗതയില്‍ ഫ്രണ്ട് ഓഫ്‌സെറ്റ് ക്രാഷ്, സൈഡ് ഇംപാക്ട് ക്രാഷ്, സൈഡ് പോള്‍ ഇംപാക്ട് ടെസ്റ്റ് എന്നിവയില്‍ വാഹനത്തിനുള്ളിലെ ഡമ്മി യാത്രക്കാര്‍ക്ക് മികച്ച സുരക്ഷ സാധ്യമായി.

ടൊയോട്ടയുടെ പുതിയ ടിഎന്‍ജിഎ പ്ലാറ്റ്‌ഫോമിലാണ് 5 സ്റ്റാര്‍ സുരക്ഷയുള്ള പുതിയ ബ്രസീലിയന്‍ സ്‌പെക്ക് കൊറോളയുടെ നിര്‍മ്മാണം. 177 എച്ച്പി പവര്‍ നല്‍കുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും രണ്ട് ഇലക്ട്രിക് മോട്ടോറിനൊപ്പം 1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമാണ് പ്രീമിയം കൊറോള സെഡാന് കരുത്തേകുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it