പുതിയ സാന്‍ട്രോ, നിങ്ങള്‍ അറിയേണ്ട 5 കാര്യങ്ങള്‍

20 വര്‍ഷം മുമ്പാണ് സാന്‍ട്രോ ആദ്യമായി വിപണിയിലെത്തുന്നത്. മാരുതിയുടെ ഏകാധിപത്യമുള്ള വിപണിയിലേക്ക് എത്തിയ സാന്‍ട്രോയ്ക്ക് അന്ന് താരപരിവേഷമായിരുന്നു ലഭിച്ചത്. അന്നത്തെ സാന്‍ട്രോ ഇന്ന് വീണ്ടും പുനരവതരിക്കുകയാണ് ഏറെ മാറ്റങ്ങളോടെ. പുതിയ സാന്‍ട്രോയുടെ അഞ്ച് പ്രധാന പ്രത്യേകതകള്‍.

പഴയ ആളേ അല്ല

പുതിയ പ്ലാറ്റ്‌ഫോമില്‍ പുതിയ രൂപകല്‍പ്പനയോടെയാണ് സാന്‍ട്രോ എത്തുന്നത്. ഉയരം കൂടുതലുള്ള ടോള്‍-ബോയ് ഡിസൈന്‍ ശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്. ഇതേ വിഭാഗത്തിലുള്ള മറ്റു മോഡലുകളെ അപേക്ഷിച്ച് ഉയരവും വീതിയും (യഥാക്രമം 1645എംഎം, 1560 എംഎം) കൂടുതലുണ്ട്.

ഫീച്ചര്‍ ലോഡഡ്

ഈ വിഭാഗത്തില്‍ എതിരാളികളെക്കാള്‍ നിരവധി ഫീച്ചറുകളാണ് സാന്‍ട്രോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനത്തോട് കൂടിയ 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കുറഞ്ഞ വേരിയന്റുകളില്‍ സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോള്‍സ്, പവര്‍ വിന്‍ഡോ, പവര്‍ അഡ്ജസ്റ്റബിള്‍ ഫോള്‍ഡിംഗ് വിംഗ് മിറേഴ്‌സ് തുടങ്ങിയവ ഉണ്ട്.

സുരക്ഷിതത്വം

പുതിയ പ്ലാറ്റ്‌ഫോമില്‍ 63 ശതമാനം കൂടുതല്‍ ശക്തമായ സ്റ്റീല്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഡ്രൈവര്‍ എയര്‍ബാഗ് എല്ലാ വേരിയന്റുകളിലും ഉണ്ടെങ്കിലും പാസഞ്ചര്‍ എയര്‍ബാഗ് ഇല്ലെന്നത് പോരായ്മയാണ്. എന്നാല്‍ എബിഎസ്, ഇഡിബി ഫീച്ചറുകളോട് കൂടിയ ഉയര്‍ന്ന മോഡലുകളില്‍ പാസഞ്ചര്‍ എയര്‍ബാഗുമുണ്ട്. സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, റെയര്‍ ഡീഫോഗര്‍, റെയര്‍ വൈപ്പര്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ആദ്യമായി എഎംറ്റിയിലേക്ക്

1.1 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് സാന്‍ട്രോയില്‍ ഉണ്ടാവുക. ഹ്യുണ്ടായ് ആദ്യമായി ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (എഎംറ്റി)

സാങ്കേതികവിദ്യ സാന്‍ട്രോയില്‍ ആണ് അവതരിപ്പിക്കുന്നത്. ഇത് ഇന്ധനച്ചെലവ് കുറയ്ക്കും. കുറഞ്ഞ മോഡലുകളില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും. സിഎന്‍ജി മോഡലും ലഭ്യമാകും.

ആകര്‍ഷകമായ വില

പുതിയ സാന്‍ട്രോയുടെ വില ആരംഭിക്കുന്നത് 3.89 ലക്ഷം രൂപയിലാണ്. ഉയര്‍ന്ന വേരിയന്റിന്റെ വില 5.45 ലക്ഷം രൂപ വരെയാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it