പുതിയ ഔഡി എ 6 എത്തി; 54.20 ലക്ഷം

ഔഡി എ 6 സെഡാന്റെ എട്ടാം തലമുറയിലെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തി. ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ആദ്യ ഓള്‍ ന്യൂ മോഡലാണിത്. പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നീ രണ്ട് വകഭേദങ്ങളുണ്ട്.

ഡീസല്‍ എന്‍ജിന്‍ ഒഴിവാക്കി പെട്രോളില്‍ മാത്രമാണ് ഔഡിയുടെ പുതിയ ഡിസൈന്‍ ശൈലിയില്‍ വൈറ്റ്, ബ്ലൂ, ബ്ലാക്ക്, റെഡ്, ഗ്രേ എന്നീ അഞ്ച് നിറങ്ങളില്‍ നവീന എ 6 പുറത്തിറങ്ങിയത്. 54.20 ലക്ഷം - 59.20 ലക്ഷം രൂപ ഇന്ത്യയിലെ എക്സ് ഷോറൂം വില. ജാഗ്വാര്‍ എക്സ്എഫ്, ബിഎംഡബ്ല്യു 5 സീരീസ് തുടങ്ങിയവരാണ് പുത്തന്‍ എ 6 -സെഡാന്റെ ഇന്ത്യയിലെ എതിരാളികള്‍.

പുതിയ എ 6ന് മുന്‍ തലമുറയെക്കാള്‍ വലുപ്പമുണ്ട്. കൂടുതല്‍ അഗ്രസീവ് ലുക്ക്, വലിയ ഔഡി ഗ്രില്‍, ഗ്രില്ലിന്റെ ഇരു വശങ്ങളിലും എല്‍ഇഡി ഹെഡ്ലാംപുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവയുമുണ്ട്. പുതിയ ഡിസൈനിലുള്ളതാണ് 18 ഇഞ്ച് അലോയ് വീലുകള്‍. ബിഎസ് 6 നിലവാരത്തിലുള്ളതാണ് 2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍. 245 എച്ച്പിയും 370 എന്‍എം ടോര്‍ക്കും. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്.

ഔഡിയുടെ ഏറ്റവും പുതിയ എംഎംഐ സിസ്റ്റം ലഭിക്കുന്ന ആദ്യ കാറാണ് നവീന എ 6. ഇന്‍ഫൊടെയ്ന്‍മെന്റ്, ഇന്‍-കാര്‍ ഫംഗ്ഷനുകള്‍ എന്നിവയ്ക്കായി രണ്ട് ടച്ച്സ്‌ക്രീനുകളുണ്ട്. ഔഡിയുടെ വിര്‍ച്വല്‍ കോക്പിറ്റ് ഓള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ബി ആന്‍ഡ് ഒ ഓഡിയോ സിസ്റ്റം, പവേര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, 4 സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സണ്‍റൂഫ്, ഹാന്‍ഡ്സ് ഫ്രീ പാര്‍ക്കിംഗ് ഫംഗ്ഷന്‍ എന്നിവയുമുണ്ടാകും

Related Articles
Next Story
Videos
Share it