ഏറ്റവും ചെറിയ ഇലക്ട്രിക് കാര്‍ അടുത്ത വര്‍ഷം വരും

ഇന്ത്യന്‍ നിരത്തിലൂടെ പരീക്ഷണഓട്ടം ആദ്യമായി നടത്തിയിരിക്കുകയാണ് ബജാജിന്റെ ഇലക്ട്രിക് ക്യൂട്ട്. വിപണിയിലെത്തുമ്പോള്‍ ഏറ്റവും ചെറിയ ഇലക്ട്രിക് കാര്‍ എന്ന ബഹുമതിയും ഈ മോഡലിന് സ്വന്തമാകും. ക്യൂകാര്‍ ഇലക്ട്രിക് എന്നായിരിക്കും ഈ ക്വാഡ്രിസൈക്കിള്‍ മോഡലിലുള്ള വാഹനത്തിന്റെ പേര്.

പൂനെയിലാണ് വാഹനത്തിന്റെ പരീക്ഷണഓട്ടം നടന്നത്. 2020ല്‍ വാഹനം വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ത്യന്‍ വിപണിയിലിറക്കുന്നതിന് പകരം വിദേശരാജ്യങ്ങളിലേക്കായിരിക്കും ആദ്യം പരിഗണിക്കുകയെന്ന് അഭ്യൂഹങ്ങളുണ്ട്. നിലവില്‍ വിവിധ രാജ്യങ്ങളിലേക്ക് ക്യൂട്ട് കമ്പനി കയറ്റുമതി ചെയ്യുന്നുണ്ട്. 2020 ഇന്ത്യ ഓട്ടോ എക്‌സ്‌പോയില്‍ ക്യൂട്ട് ഇലക്ട്രിക്കിനെ പ്രദര്‍ശിപ്പിച്ചേക്കും.

ഈയിടെ കമ്പനി ചേതക് സ്‌കൂട്ടറിന്റെ ഇലക്ട്രിക് വകഭേദം അവതരിപ്പിച്ചിരുന്നു. ബജാജില്‍ നിന്നുള്ള രണ്ടാമത്തെ ഇലക്ട്രിക് വാഹനമായിരിക്കും ക്യൂട്ട് ഇലക്ട്രിക്. നിലവില്‍ രണ്ടരലക്ഷം രൂപ മുതലാണ് പെട്രോള്‍, സിഎന്‍ജി ക്യൂട്ട് വകഭേദങ്ങളുടെ വില.
ReplyReply AllForwardEdit as new

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it