ഭാരത് സീരീസ്: ഇവര്‍ക്ക് മുന്‍ഗണന, രജിസ്‌ട്രേഷന്‍ ചാര്‍ജ് തവണകളായി അടയ്ക്കാം

രാജ്യത്ത് എല്ലായിടത്തും വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഏകീകൃത വാഹന രജിസ്‌ട്രേഷനായ ഭാരത് സീരീസ് പ്രയോജനമാവുക സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും. നിലവില്‍ നിരവധി പേരാണ് കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നത്. ഇവര്‍ക്ക് ഭാരത് സീരീസ് രജിസ്‌ട്രേഷനിലൂടെ വാഹനങ്ങള്‍ കേരളത്തിലെത്തിച്ച് വാഹനം ഉപയോഗിക്കാവുന്നതാണ്. ഇതിന്, മറ്റ് രജിസ്‌ട്രേഷന്‍ ചാര്‍ജ് കേരളത്തില്‍ നല്‍കേണ്ടിവരില്ല. കാരണം, വാഹന ഉടമകള്‍ നിലവില്‍ താമസിക്കുന്ന സംസ്ഥാനത്താണ് ഭാരത് സീരീസ് ചാര്‍ജ് നല്‍കേണ്ടത്. ഇത് രാജ്യത്തുടനീളം സാധുതയുള്ളതായിരിക്കും.

കൂടാതെ, ബിഎച്ച് സീരീസ് രജിസ്‌ട്രേഷന്‍ നല്‍കുക സംസ്ഥാനങ്ങളുടെ നേതൃത്വത്തിലായിരിക്കും. വര്‍ഷങ്ങളായി സംസ്ഥാനങ്ങള്‍ ചെയ്യുന്ന രീതിയില്‍ റോഡ് നികുതി പിരിക്കുന്നത് തുടരാവുന്നതാണെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. പ്രതിരോധ ഉദ്യോഗസ്ഥര്‍, സംസ്ഥാന-കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നാലോ അതില്‍ അധികമോ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ എന്നിവയക്ക് ഭാരത് സീരീസ് രജിസ്‌ട്രേഷനില്‍ മുന്‍ഗണന ലഭിക്കും.
അതേസമയം, ഭാരത് സീരീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹന ഉടമകള്‍ ആദ്യം രണ്ട് വര്‍ഷത്തേക്കുള്ള ചാര്‍ജാണ് നല്‍കേണ്ടത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ രണ്ടിന്റെ ഗുണിതങ്ങളായി ഫീസ് അടയ്ക്കാവുന്നതാണ്. കൂടാതെ, 14 വര്‍ഷം പൂര്‍ത്തിയാക്കിയ വാഹനത്തിനുള്ള നികുതി വര്‍ഷം തോറും മുമ്പ് ഈടാക്കിയിരുന്ന തുകയുടെ പകുതിയായിരിക്കും നല്‍കേണ്ടിവരിക.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it