ബിഎസ്6 ഇന്നോവ ക്രിസ്റ്റ അവതരിപ്പിച്ചു, വില കൂട്ടി

ടൊയോട്ട തങ്ങളുടെ ജനപ്രിയ മോഡലായ ഇന്നോവ ക്രിസ്റ്റയുടെ ബിഎസ്6 വകഭേദം അവതരിപ്പിച്ചു. എന്നാല്‍ 2.8 ലിറ്റര്‍ ഡീസല്‍ മോഡലിന്റെ ഉല്‍പ്പാദനം കമ്പനി നിര്‍ത്തി. 2.4 ലിറ്റര്‍ ഡീസല്‍ മോഡല്‍ നിലനിര്‍ത്തിയിട്ടുണ്ട്. പുതിയ മോഡലുകളുടെ വില 11,000 രൂപ മുതല്‍ 1,12,000 രൂപ വരെ കൂട്ടിയിട്ടുണ്ട്.
15.36 ലക്ഷം രൂപയ്ക്കാണ് പുതിയ ഇന്നോവ ക്രിസ്റ്റ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ബിഎസ് 6 പെട്രോള്‍ ഇന്നോവ ക്രിസ്റ്റയുടെ വില 11,000 മുതല്‍ 43,000 വരെ വര്‍ധിച്ചു. സ്റ്റാന്‍ഡേര്‍ഡ് ഇന്നോവ ക്രിസ്റ്റ ബിഎസ്6 ഡീസല്‍ വകഭേദത്തിന്റെ വില 39,000 രൂപ മുതല്‍ 1.12 ലക്ഷം രൂപ വരെ കൂടിയിട്ടുണ്ട്. ഈ വില ഭാവിയില്‍ കൂടാനുള്ള സാധ്യതയുണ്ട്.
ടൊയോട്ട നേരത്തെ തന്നെ ബിഎസ്6 ഇന്നോവ ക്രിസ്റ്റയുടെ ബുക്കിംഗ് ആരംഭിച്ചിരുന്നു. ടൊയോട്ട ക്രിസ്റ്റയുടെ ഇനി ലഭ്യമാകുന്നത് ഒറ്റ ഡീസല്‍ വകഭേദം മാത്രമാണ്. 2.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനോട് കൂടിയ വേരിയന്റാണത്. നേരത്തെ ഇത് 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സോടെയാണ് വന്നിരുന്നതെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സോടെയാണ് ഇപ്പോള്‍ വരുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline