കോമ്പാക്റ്റ് എസ്.യു.വി വാങ്ങുന്നോ? ഏറ്റവും വിറ്റഴിയുന്ന മോഡലുകള്‍ ഇവരാണ്

വാഹനവിപണിയിലെ വില്‍പ്പനയിടിവൊന്നും കുഞ്ഞന്‍ എസ്.യു.വികളെ ബാധിക്കുന്നില്ല. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ കോമ്പാക്റ്റ് എസ്.യു.വി വിപണി ഒമ്പത് ശതമാനമാണ് വളര്‍ന്നത്. പുതിയ രൂപകല്‍പ്പനയിലും സാങ്കേതികവിദ്യയിലുമുള്ള കാറുകള്‍ ഉപഭോക്തൃമനം കവര്‍ന്നുവെന്ന് പറയാം. എന്നാല്‍ ഈ മേഖലയിലേക്ക് പുതിയ മോഡലുകള്‍ വന്നപ്പോള്‍ ഇതുവരെ രാജാവായി വാണിരുന്ന മോഡലുകളുടെ വിപണിവിഹിതം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ഏതാനും മാസങ്ങളായി കോമ്പാക്റ്റ് എസ്.യു.വി വിഭാഗത്തില്‍ മുന്‍നിരയിലെത്താന്‍ വെന്യുവിന് കഴിഞ്ഞു. സെപ്റ്റംബര്‍ മാസം 7742 വെന്യു ആണ് വിറ്റഴിഞ്ഞത്. വെന്യുവിന് ഇത്രയേറെ ജനസമ്മിതി ഉണ്ടായിട്ടും ദീപാവലി ഓഫറുകളുടെ കരുത്തോടെ ബ്രെസ്സയ്ക്ക് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താനായി.

ബ്രെസ്സ Vs വെന്യു യുദ്ധം

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ബ്രെസ്സയുടെ വില്‍പ്പന 10,368 എണ്ണം ആയിരുന്നു. എന്നാല്‍ മുന്‍വര്‍ഷം ഇതേ സമയം 14,425 എണ്ണം വിറ്റഴിക്കാനായിരുന്നു. വെന്യുവിനെക്കാള്‍ 2626 എണ്ണം ബ്രെസ്സ കൂടുതല്‍ വിറ്റുവെങ്കിലും കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 28 ശതമാനം നെഗറ്റീവ് വളര്‍ച്ചയായി.

ഇക്കോസ്‌പോര്‍ട്ടിന് വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്തെത്താനായി. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ 3139 എണ്ണമാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കോസ്‌പോര്‍ട്ടിനും 17 ശതമാനത്തോളം വില്‍പ്പനയിടിവുണ്ട്.

ഇക്കോസ്‌പോര്‍ട്ടിന് തൊട്ടുപിന്നാലെ ടാറ്റ നെക്‌സണും മഹീന്ദ്ര എക്‌സ്.യു.വി 300മാണ്. ആറും ഏഴും സ്ഥാനക്കാര്‍ ഹോണ്ട WR-Vയും മഹീന്ദ്ര റ്റി.യു.വി 300മാണ്.

വിവിധ കോമ്പാക്റ്റ് എസ്.യു.വി മോഡലുകളുടെ സെപ്റ്റംബര്‍ മാസത്തെ വില്‍പ്പന

1. മാരുതി സുസുക്കി വിതാര ബ്രെസ്സ- 10,368 എണ്ണം
2. ഹ്യുണ്ടായ് വെന്യു- 7742 എണ്ണം
3. ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്- 3139 എണ്ണം
4. ടാറ്റ നെക്‌സണ്‍- 2842 എണ്ണം
5. മഹീന്ദ്ര എക്‌സ്‌യുവി 300- 2492 എണ്ണം
6. ഹോണ്ട WR-V- 1341 എണ്ണം
7. മഹീന്ദ്ര റ്റിയുവി 300- 995 എണ്ണം

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it