ഡിട്രോയിറ്റ് ഓട്ടോഷോ റദ്ദാക്കി: വേദി കൊറോണ ചികിത്സാ കേന്ദ്രമാകും

നോര്‍ത്ത് അമേരിക്കയിലെ പ്രശസ്തമായ ഓട്ടോമൊബൈല്‍ ഷോ ആയ ഡിട്രോയിറ്റ് ഓട്ടോഷോ മാറ്റിവെച്ചു. അമേരിക്കയില്‍ കൊറോണ വൈറസ് അനിയന്ത്രിതമായി വ്യാപിക്കുന്നതിനെ തുടര്‍ന്നാണ് ഓട്ടോഷോ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഡിട്രോയിറ്റ് ഓട്ടോഷോ നടക്കേണ്ട മിഷിഗണ്‍ എന്ന സ്ഥലത്ത് മാത്രം 4650 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. പ്രദര്‍ശനത്തിനായി തെരഞ്ഞെടുത്ത പ്രദേശത്ത് താത്കാലികമായി കൊവിഡ് ചികിത്സാ കേന്ദ്രം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അമേരിക്കയിലെ കൊറോണ മരണ സംഖ്യയില്‍ മൂന്നാം സ്ഥാനത്താണ് മിഷിഗണ്‍. മിഷിഗണില്‍ മാത്രം 111 പേര്‍ ഇവിടെ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് പരിപാടി മാറ്റിവയ്ക്കുകയും സ്ഥലത്ത് താത്കാലിക ആശുപത്രി സ്ഥാപിക്കുകയും ചെയ്യുന്നത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ അടുത്ത മാസം നടക്കേണ്ടിയിരുന്ന ന്യൂയോര്‍ക്ക് ഓട്ടോഷോയും മാറ്റിവെച്ചിട്ടുണ്ട്. ഓഗസ്റ്റിലാകും ഇത് നടത്തപ്പെടുക.
ിലവില്‍ കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ വാഹന നിര്‍മ്മാതാക്കള്‍ ഉല്‍പ്പാദനം നിര്‍ത്തുകയും പകരം ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പങ്കാളികളാകുകയുമാണ് ചെയിട്ടുള്ളത്. വിവിധ വാഹന നിര്‍മാണ കമ്പനികള്‍ സുരക്ഷാ നടപടികള്‍ക്കായുള്ള ഫണ്ടുകളും നല്‍കിയിട്ടുണ്ട്.
ഇ്ന്ത്യയിലും സാഹചര്യങ്ങള്‍ വ്യത്യസ്തമല്ല. ഓരോ ദിവസവും ഏകദേശം 1,500 കോടിയ്ക്ക് മുകളിലാണ് വാഹന മേഖലയിലെ നഷ്ടമെന്ന് വിലയിരുത്തപ്പെടുന്നു. അടുത്ത 10 ദിവസം വിപണിയുടെ പ്രവര്‍ത്തനം തീരെ നടക്കാതിരുന്നാല്‍ ഏകദേശം 13,000 കോടി രൂപ മുതല്‍ 15,000 കോടി രൂപ വരെ നഷ്ടം രേഖപ്പെടുത്തുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline