ഡ്രൈവറില്ലാ ഇലക്ട്രിക് ട്രാക്റ്ററുകള്‍ വരുന്നു, കാര്‍ഷികമേഖല മാറും

ഇന്ത്യയുടെ വിദൂരഗ്രാമങ്ങളില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കൃഷിരീതികള്‍ ഇന്നും അന്യമായ സാഹചര്യത്തില്‍ ഡ്രൈവറില്ലാതെ ഓടുന്ന ട്രാക്റ്ററുകളെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ കമ്പനികള്‍.
മഹീന്ദ്രയും എസ്കോര്‍ട്ട്സും തങ്ങളുടെ കണ്‍സപ്റ്റ് ഡ്രൈവര്‍ലസ് ട്രാക്റ്ററുകളെ പ്രദര്‍ശിച്ചപ്പോള്‍ ഓട്ടോനെക്സ്റ്റ് ഓട്ടോമേഷന്‍ എന്ന കമ്പനി ഡ്രൈവറില്ലാത്ത ആദ്യ ഇലക്ട്രിക് കാറുകളെ അവതരിപ്പിക്കുന്നു.
പൂര്‍ണ്ണമായും കംപ്യൂട്ടര്‍ നിയന്ത്രിതമായ റോബോട്ടിക് ട്രാക്റ്ററുകളായിരിക്കും ഇവ. ഡ്രൈവര്‍ സീറ്റും സ്റ്റിയറിംഗ് വീല്‍ പോലും ഡ്രൈവര്‍ലസ് ട്രാക്റ്ററുകളില്‍ ഉണ്ടാകില്ല.
ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ഇവ ഉപയോഗപ്പെടുത്താന്‍ അധികം കാത്തിരിക്കേണ്ടിവരില്ലെന്നാണ് സൂചനകള്‍. ഇന്ത്യന്‍ എന്‍ജിനീയറിംഗ് കമ്പനിയായ എസ്കോര്‍ട്ട്സ് ലിമിറ്റഡ് രാജ്യത്തെ ആദ്യത്തെ ഓട്ടോണമസ് ട്രാക്റ്ററുകള്‍ വിപണിയിലിറക്കുമെന്ന് കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്. ഇപ്പോള്‍ കണ്‍സപ്റ്റ് സ്റ്റേജിലുള്ള ട്രാക്റ്ററുകളില്‍ ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തും. മൈക്രോസോഫ്റ്റ്, ബോഷ്, റിലയന്‍സ് ജിയോ തുടങ്ങിയ കമ്പനികള്‍ സാങ്കേതികമായി ഈ പ്രോജക്റ്റില്‍ സഹായിക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ ട്രാക്റ്റര്‍ നിര്‍മാതാവായ മഹീന്ദ്ര & മഹീന്ദ്ര നേരത്തെതന്നെ ആദ്യ ഡ്രൈവര്‍ലസ് ട്രാക്റ്റര്‍ പ്രഖ്യാപിച്ചിരുന്നു. ജിപിഎസ് സാങ്കേതികവിദ്യയിലായിരിക്കും ഇത് പ്രവര്‍ത്തിക്കുന്നത്.
സ്റ്റാര്‍ട്ടപ്പ് സ്ഥാപനമായ ഓട്ടോ നെക്സ്റ്റ് ഓട്ടോമേഷന്‍ ലോകത്തിലെ തന്നെ ആദ്യ ിലക്ട്രിക് ഡ്രൈവര്‍ലസ് ട്രാക്റ്ററുകള്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് ഒരുങ്ങുന്നത്. ഡീസലില്‍ പ്രവര്‍ത്തിക്കുന്ന സാധാരണ ട്രാക്റ്ററുകളെ അപേക്ഷിച്ച് ഇവയുടെ ചെലവ് വളരെ കുറയുമെന്നതാണ് സവിശേഷത. ഇത് കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യും.