സൂപ്പര്‍ ലുക്കും കിടിലന്‍ ഫീച്ചറും; ഒഡിസിയുടെ ഇലക്ട്രിക് ബൈക്ക് കൊച്ചിയില്‍

ഒറ്റ ചാര്‍ജില്‍ 125 കിലോമീറ്റര്‍ റേഞ്ച്, പരമാവധി വേഗം മണിക്കൂറില്‍ 85 കിലോമീറ്റര്‍. ഒപ്പം ആകര്‍ഷക ലുക്കും കിടിലന്‍ ഫീച്ചറുകളും. ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് ഒഡീസിയുടെ പുത്തന്‍ വൈദ്യുത ബൈക്ക് വിപണിയിലെത്തിക്കഴിഞ്ഞു. 1.65 ലക്ഷം രൂപ എക്സ്ഷോറൂം വിലയുമായി ഒഡിസി (Odysse) ഇലക്ട്രിക് വെഹിക്കിള്‍സിന്റെ വേഡര്‍ (Vader) ആണ് വിപണിയിലേക്ക് ചുവടുവച്ചത്. സാധാരണ ബൈക്കുകളോട് കിടപിടിക്കുന്ന ഫീച്ചറുകളാല്‍ സമ്പന്നമാണ് ഒഡിസി വേഡറും.

ഒഡിസി വേഡറിന്റെ കേരളത്തിലെ ആദ്യ വിതരണം കൊച്ചിയില്‍ നടന്നു. ഐ.ഒ.ടി കണക്റ്റിവിറ്റിയും ഒ.ടി.എ അപ്ഡേറ്റുകളും ലഭ്യമാക്കുന്ന 7 ഇഞ്ച് ആന്‍ഡ്രോയ്ഡ് ഡിസ്പ്ലേ സഹിതമാണ് ഒഡിസി വേഡര്‍ എത്തിയിരിക്കുന്നത്. 3,000 വാട്സ് ഇലക്ട്രിക് മോട്ടോറാണ് ഈ സ്‌കൂട്ടറിന്റെ കരുത്ത്.

കോംബി ബ്രേക്കിംഗ് സിസ്റ്റം എന്ന സവിശേഷതയുള്ള വേഡറിന്റെ മുന്നില്‍ 240 എം.എം ഡിസ്‌ക് ബ്രേക്കും പിറകില്‍ 220 എം.എം ഡിസ്‌ക് ബ്രേക്കുമാണ് ഘടിപ്പിച്ചിട്ടുള്ളത്. നാല് മണിക്കൂറിനുള്ളില്‍ തന്നെ പൂര്‍ണ്ണമായും ചാര്‍ജാകുന്ന ഐ.ടി 67 എ.ഐ.എസ് 156 അംഗീകൃതമായ ലിഥിയം-അയോണ്‍ ബാറ്ററിയാണ് ഇതിലുള്ളത്. ഫിയറി റെഡ്ഡ്, വെനം ഗ്രീന്‍, മിസ്റ്റി ഗ്രേ, മിഡ്നൈറ്റ് ബ്ലൂ, ഗ്ലോസി ബ്ലാക്ക് എന്നീ അഞ്ച് നിറങ്ങളില്‍ ഒഡിസി വേഡര്‍ ലഭ്യമാണ്.

നഗര സഞ്ചാരത്തിന്റെ ഭാവി

അത്യാധുനിക സവിശേഷതകളും കരുത്തുറ്റ പ്രകടനവും സുസ്ഥിരതയോടുള്ള പ്രതിബദ്ധതയും വഴി നഗര സഞ്ചാരത്തിന്റെ ഭാവിയെയാണ് ഒഡിസി വേഡര്‍ പ്രതിനിധീകരിക്കുന്നതെന്ന് ഒഡിസി ഇലക്ട്രിക് വെഹിക്കിള്‍സ് സി.ഇ.ഒ നെമിന്‍ വോറ പറഞ്ഞു. വോറ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ഭാഗമാണ് മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒഡിസി. അബാന്‍ മോട്ടോഴ്‌സിന്റെ ഡീലര്‍ഷിപ്പുകള്‍ വഴി ഒഡിസി വേഡര്‍ ലഭ്യമാണ്. മാത്രമല്ല ഫ്ളിപ്പ്കാര്‍ട്ട്, കമ്പനിയുടെ വെബ്സൈറ്റ് എന്നിവയിലൂടെയും ഈ ബൈക്ക് സ്വന്തമാക്കാന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചു.

Related Articles

Next Story

Videos

Share it