ഡിസംബര്‍ 15 മുതല്‍ ഫാസ് ടാഗ് നിര്‍ബന്ധം: എങ്ങിനെ നേടാം?

ലഭ്യമായ സമയപരിധിയെല്ലാം കഴിഞ്ഞു. ഡിസംബര്‍ 15 ന് ശേഷം ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗ് ഇല്ലാതെ യാത്ര ചെയ്യുന്ന വാഹനങ്ങളെല്ലാം ഇരട്ടി ടോള്‍ഫീ നല്‍കണം. നേരത്തെ ഡിസംബര്‍ ഒന്നു മുതല്‍ എന്നാണ് അറിയിച്ചിരുന്നതെങ്കിലും സമയപരിധി നീട്ടുകയായിരുന്നു.

എന്താണ് ഫാസ്ടാഗ്

പ്രീപെയ്ഡ് റീചാര്‍ജബ്ള്‍ ടാഗുകളാണിത്. ഓരോ ടൂള്‍ ബൂത്തിലേയും നിരക്കനുസരിച്ച് ഇതിലൂടെ കടന്നു പോകുന്ന വാഹനങ്ങളില്‍ നിന്ന് ഈ ടാഗ് ഉപയോഗിച്ച് ടോള്‍ ഫീ ഈടാക്കും. മുന്‍വശത്തെ ഗ്ലാസിലാണ് ടാഗ് പതിക്കുക. ടോള്‍ നല്‍കാനായി ടോള്‍ ബൂത്തില്‍ നില്‍ക്കേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ നേട്ടം. മാത്രമല്ല, സമയനഷ്ടവും ഇന്ധന നഷ്ടവും ഇതിലൂടെ ഇല്ലാതാവുന്നു. ചില്ലറയുമായി ബന്ധപ്പെട്ട് പലപ്പോഴും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. ടോള്‍ ഫീ നിങ്ങളുടെ എക്കൗണ്ടില്‍ നിന്ന് ഈടാക്കായാല്‍ ഉടനെ എത്രയാണ് തുകയെന്ന് മെസേജ് വരും.
റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഫാസ്ടാഗിന് എക്‌സപെയറി ഡേറ്റ് ഇല്ലെന്നതാണ് മറ്റൊരു കാര്യം. ഉപയോഗശൂന്യമായി പോയാല്‍ മാത്രമേ മാറ്റേണ്ടി വരുന്നുള്ളൂ.

എവിടെ ലഭിക്കും

ദേശീയ പാതയിലെ ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗ് ലഭിക്കുമെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ പല ടോള്‍പ്ലാസകളിലും ഔട്ട് ഓഫ് സ്റ്റോക്ക് ആണെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ആമസോണ്‍ പോലുള്ള ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഇത് ലഭ്യമാകും. കൂടാതെ രാജ്യത്തെ 22 ബാങ്കുകളിലും ഇത് ലഭ്യമാക്കുന്നുണ്ട്. പ്രധാന ബാങ്കുകളുടെ പേരും ബന്ധപ്പെടാനുള്ള ടോള്‍ ഫ്രീ നമ്പരും താഴെ.

ആക്‌സിസ് ബാങ്ക് : 1800-419-8585
ഐസിഐസിഐ ബാങ്ക്: 1800-2100-104
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: 1800-11-0018
എച്ച്ഡിഎഫ്‌സി ബാങ്ക്: 1800-120-1243
കരൂര്‍ വൈശ്യ ബാങ്ക് : 1800-102-1916
പേടിഎം പേമെന്റ്‌സ് ബാങ്ക് ലിമിറ്റഡ്: 1800-102-6480
കൊട്ടക് മഹീന്ദ്ര ബാങ്ക്: 1800-419-6606
സിന്‍ഡിക്കേറ്റ് ബാങ്ക്: 1800-425-0585
ഫെഡറല്‍ ബാങ്ക്: 1800-266-9520
സൗത്ത് ഇന്ത്യന്‍ ബാങ്ക്: 1800-425-1809
പഞ്ചാബ് നാഷണല്‍ ബാങ്ക്: 080-67295310
ബാങ്ക് ഓഫ് ബറോഡ: 1800-1034568
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്: 1860-5005004
യെസ് ബാങ്ക്: 1800-1200
യൂണിയന്‍ ബാങ്ക്: 1800-222244

ആവശ്യമായ രേഖകള്‍

വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്
വാഹന ഉടമയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ഫോട്ടോ (ട്രക്കുകളാണെങ്കില്‍ നാലു വശത്തെയും)
അഡ്രസ് പ്രൂഫ്
ഉടമയെ കുറിച്ചുള്ള രേഖകളുടെ ഒറിജിനല്‍ പകര്‍പ്പ്

ഫീസ്

ഫാസ്ടാഗിന് 100 രൂപ വിലയായി ഈടാക്കുന്നുണ്ട്. 200 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കണം. വാഹനം ഒഴിവാക്കുമ്പോള്‍ അത് തിരികെ ലഭിക്കും. 100 രൂപയുടെ ആദ്യ റീചാര്‍ജ് ചെയ്യണം.

എങ്ങനെ റീ ചാര്‍ജ് ചെയ്യാം?

ഫാസ് ടാഗ് നിങ്ങളുടെ ബാങ്ക് എക്കൗണ്ടുമായി ബന്ധിപ്പിക്കുകയാണെങ്കില്‍ റീചാര്‍ജ് ചെയ്യേണ്ട ആവശ്യമില്ല. നേരിട്ട് എക്കൗണ്ടില്‍ നിന്ന് എടുത്തോളും. പക്ഷേ മതിയായ ബാലന്‍സ് എക്കൗണ്ടില്‍ ഉണ്ടായിരിക്കണമെന്ന് മാത്രം. ദേശീയപാതാ അഥോറിറ്റിയുടെ പ്രീപെയ്ഡ് വാലറ്റും ഇതിനായി പ്രയോജനപ്പെടുത്താം. ഇതിലേക്ക് യുപിഐ, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെഫ്റ്റ്, നെറ്റ് ബാങ്കിംഗ് എന്നിങ്ങനെ വിവിധ മാര്‍ഗങ്ങളിലൂടെ റീചാര്‍ജ് ചെയ്യാനാവും. ലിമിറ്റഡ് കെവൈസി ഫാസ്ടാഗ് ആണെങ്കില്‍ പരമാവധി 20,000 രൂപ വരെ ഒരു മാസം റീചാര്‍ജ് ചെയ്യാനാവും. ഫുള്‍ കെവൈസി ഫാട് ടാഗ് ആകുമ്പോള്‍ വാലറ്റില്‍ ഒരു ലക്ഷം രൂപ റീചാര്‍ജ് ചെയ്യാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it