ഓട്ടോ എല്‍.പി.ജി യുടെ ജി.എസ്.ടി കുറയ്ക്കണം: വാഹന ഉടമാ സംഘം

വാഹനങ്ങളില്‍ ഉപയോഗിക്കുന്ന എല്‍പിജിയുടെ ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കണമെന്ന ആവശ്യമുയരുന്നു.പരിസ്ഥിതി സൗഹൃദ ഇന്ധനമാകയാല്‍ അതിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ ഇത്തരത്തിലുള്ള പ്രോല്‍സാഹനം ആവശ്യമാണെന്ന് ഓട്ടോ എല്‍പിജി മേഖലയിലെ സംഘടനകളുടെ ഐക്യനിര (ഐഎസി) ചൂണ്ടിക്കാട്ടി.

ലോകത്തെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയിലെ നഗര മലിനീകരണം തടയുന്നതിന് കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി) പോലുള്ള ശുദ്ധമായ ഇന്ധനത്തിന് തുല്യമായി ഓട്ടോ എല്‍പിജിയെ സര്‍ക്കാര്‍ കാണണണം. സമാനമായ സാമ്പത്തിക പരിഗണന നല്‍കണമെന്നും ഐഎസി ഡയറക്ടര്‍ ജനറല്‍ സുയാഷ് ഗുപ്ത പറഞ്ഞു.

ഇറാനിലും ഇന്ത്യയിലും പാകിസ്ഥാനിലും മറ്റും മാത്രമാണ് സിഎന്‍ജി വാഹനങ്ങളുള്ളതെങ്കില്‍ ലോകത്തെ 70 രാജ്യങ്ങളില്‍ ഓട്ടോ എല്‍പിജി ഉപയോഗിക്കുന്നുണ്ട്.
ഓട്ടോ എല്‍പിജിയ്ക്ക് സിഎന്‍ജിയേക്കാള്‍ ഭാരം കുറഞ്ഞ സിലിണ്ടറേ ആവശ്യമുള്ളൂ. പെട്രോളും ഡീസലും പോലെ റീഫില്ലിനു കുറഞ്ഞ സമയമേ വേണ്ടിവരൂ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it