ഹാര്‍ലി ഡേവിഡ്‌സന്റെ രണ്ടാമത്തെ ഇലക്ട്രിക് ബൈക്ക്, കൂടുതല്‍ ആകര്‍ഷകമായ വിലയില്‍

ഹാര്‍ലി ഡേവിഡ്‌സന്റെ ആദ്യ ഇലക്ട്രിക് ബൈക്കായ ലൈവ്‌വയറിനെ അപേക്ഷിച്ച് കുറഞ്ഞ വിലയില്‍ രണ്ടാമന്‍ വരുന്നു. മുന്‍ മോഡലിനെക്കാള്‍ വലുപ്പം കൊണ്ട് ചെറുതാണിത്. മിഡ് പവര്‍ വാഹനം ആയിരിക്കുമെന്ന് സൂചിപ്പിച്ചതല്ലാതെ ഈ മോഡലിന് ഔദ്യോഗികമായി പേരിട്ടിട്ടില്ല.
കാഴ്ചയില്‍ ലളിതമായ രൂപമാണിതിന്. ഒരാള്‍ക്കുമാത്രം ചെയ്യാനാകുന്ന ഇതിന്റെ പ്രത്യേകത യുവാക്കളെ ആകര്‍ഷിക്കാനുതകുന്ന രൂപകല്‍പ്പനയാണ്. ചെറിയ മോട്ടറും ചെറിയ ബാറ്ററി പാക്കും അടങ്ങുന്ന ഇതിന്റെ വിലയും ആകര്‍ഷകമായിരിക്കും.
2021-22 വര്‍ഷത്തോടെയായിരിക്കും ഈ മിഡ് സ്‌പെക് ഇലക്ട്രിക് ബൈക്ക് വിപണിയിലെത്തുന്നത്. ഇലക്ട്രിക് സൈക്കിളുകള്‍, കരുത്ത് കുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടര്‍, കുട്ടികള്‍ക്കുള്ള ഇ-ബൈക്കുകള്‍ എന്നിവയും വികസിപ്പിക്കുന്നുണ്ട്. ഇവയെല്ലാം കൂടാതെ ഒരു ഇലക്ട്രിക് ഡേര്‍ട്ട് ബൈക്കും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline