ഏപ്രിൽ മുതൽ അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ നിർബന്ധം

ഏപ്രിൽ ഒന്നുമുതൽ എല്ലാ പുതിയ മോട്ടോർവാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ (എച്ച്.എസ്.ആർ.പി.) നിർബന്ധമാക്കും. ഏപ്രിൽ ഒന്നിനോ അതിനു ശേഷമോ നിർമ്മിക്കുന്ന വാഹനങ്ങളിൽ എച്ച്.എസ്.ആർ.പി ഘടിപ്പിച്ച് നൽകേണ്ടത് ഡീലർമാരാണ്.

നമ്പര്‍പ്ലേറ്റിന് വിലയോ ഘടിപ്പിക്കുന്നതിന് കൂലിയോ ഈടാക്കാന്‍ പാടില്ലെന്നും കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

വ്യാജ നമ്പർപ്ലേറ്റുകൾ തടയാനാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. ഇതിനായി കേന്ദ്ര മോട്ടോർ വാഹന ചട്ടം 1989, 2001 ലെ എച്ച്.എസ്.ആർ.പി ഉത്തരവ് എന്നിവ ഭേദഗതി ചെയ്യും.

പഴയ വാഹനങ്ങൾക്ക് എന്നാൽ ഈ നമ്പർ പ്ലേറ്റ് നിർബന്ധമില്ല. എന്നാൽ താല്പര്യമുള്ളവർക്ക് പഴയ എച്ച്.എസ്.ആർ.പി. സർക്കാർ അനുമതി ലഭിച്ചിട്ടുള്ള നിർമാതാക്കളിൽ നിന്ന് വാങ്ങാം. ചെലവ് വാഹനയുടമ വഹിക്കണമെന്നു മാത്രം.

പുതിയ നമ്പർ പ്ലേറ്റിൽ നിരവധി സുരക്ഷാ ഫീച്ചറുകൾ ഉണ്ടായിരിക്കും.

എച്ച്.എസ്.ആർ.പിയുടെ പ്രത്യേകതകൾ:

  • അലുമിനിയം കൊണ്ടുള്ള ഈ നമ്പർ പ്ലേറ്റുകളിൽ രജിസ്ട്രേഷൻ നമ്പർ കൂടാതെ കൂടുതൽ വിവരങ്ങൾ ഉണ്ടാകും.
  • ഏഴക്കമുള്ള ലേസർ കോഡ്
  • ക്രോമിയം കൊണ്ടുള്ള ഹോളോഗ്രാം
  • എന്‍ജിന്‍, ഷാസി നമ്പറുകള്‍ പതിപ്പിച്ച സ്റ്റിക്കർ
  • ന​മ്പ​ർ​​​ പ്ലേ​റ്റ്​ അ​ഴി​ച്ചു​മാ​റ്റാ​​നോ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നോ ശ്ര​മി​ച്ചാ​ൽ ഉപയോ​ഗ​​​ ശൂ​ന്യ​മാ​കു​ന്ന രീതിയിൽ സ്‌നാപ് ലോക്ക് സംവിധാനം ഉപയോഗിച്ചാണ് തയ്യാറാക്കുക.
  • തേ​ർ​ഡ്​ ര​ജി​സ്​​​​ട്രേ​ഷ​ൻ മാ​ർ​ക്ക് (രജിസ്ട്രേഷന്റെ എല്ലാ വിവരങ്ങളുമുള്ള ഹോളോഗ്രാം സ്റ്റിക്കർ) വാഹനത്തിന്റെ മുൻപിലും ഒട്ടിച്ചിരിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it