കോനയെക്കാള്‍ വിലക്കുറഞ്ഞ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കാന്‍ ഹ്യുണ്ടായ്

വില കൂടുതലാണെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോഴും മികച്ച പ്രതികരണം തന്നെയാണ് ഹ്യുണ്ടായ് കോനയ്ക്ക് വിപണിയില്‍ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ താങ്ങാനാകുന്ന നിരക്കിലുള്ള എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഹ്യുണ്ടായ്. 2022ഓടെ വാഹനം വിപണിയിലെത്തും.
കമ്പനിയുടെ സിഇഒയും
എംഡിയുമായ സിയോണ്‍ സീയോബ് ഇതേക്കുറിച്ചുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്.
ഇന്ത്യക്കാര്‍ക്ക് താങ്ങാനാകുന്ന മാസ് മാര്‍ക്കറ്റ് ഇലക്ട്രിക് വാഹനമാണ്
തങ്ങള്‍ അവതരിപ്പിക്കുന്നതെന്നും രണ്ട് വര്‍ഷത്തിനകം വിപണിയിലിറക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് കമ്പനി ഈ
വാഹനത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഔദ്യോഗികമായി
വെളിപ്പെടുത്തിയിരിക്കുന്നത്.
ഇത്ര നേരത്തെ വിലയെക്കുറിച്ച് പറയാനാകില്ലെന്നാണ് കമ്പനിയുടെ നിലപാട്. മുഴുവനായി ചാര്‍ജ് ചെയ്താല്‍ 200-300 കിലോമീറ്റര്‍ വരെയായിരിക്കും റേഞ്ച് ലഭിക്കുന്നത്. ഇന്ത്യക്കായി, ഇന്ത്യയില്‍ത്തന്നെ നിര്‍മിച്ച ഈ ഇലക്ട്രിക് വാഹനം മറ്റുവിപണികളിലേക്ക് കയറ്റുമതി ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓട്ടോമൊബീല്‍ മേഖല കടുത്ത പ്രതിസന്ധികളെ നേരിടുമ്പോഴും ഇലക്ട്രിക് കാറുകള്‍ വരും നാളുകളില്‍ മികച്ച വളര്‍ച്ച കൈവരിക്കുന്നതിനുള്ള സൂചനകളാണുള്ളത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline