ഇതാ വരുന്നു ഹ്യുണ്ടായ് 'വെന്യു', ഇന്ത്യയുടെ ആദ്യ കണക്ടഡ് കാർ!

വാഹനപ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട്, ഹ്യുണ്ടായ് തങ്ങളുടെ കുഞ്ഞൻ എസ്‌യുവിയായ 'വെന്യു' അവതരിപ്പിച്ചിരിക്കുന്നു. ഗ്ലോബൽ മാർക്കറ്റിൽ ജനപ്രീതി നേടിയ കമ്പനിയുടെ പ്രീമിയം എസ്‌യുവികളായ സാന്റേ ഫേ, പാലിസേഡ് തുടങ്ങിയ മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനാണ് 'വെന്യു'വിനുള്ളത്.

ന്യുയോര്‍ക്ക് ഓട്ടോഷോയില്‍ അവതരിപ്പിച്ച 'വെന്യൂ' ഇന്ത്യയില്‍ മേയ് 21-നാണ് എത്തുക. ഹ്യുണ്ടായുടെ മറ്റ് എസ്‌യുവികളെ അപേക്ഷിച്ച് വില കുറവായിരിക്കുമെന്നതാണ് വെന്യൂവിന്റെ പ്രധാന ആകർഷണം. ഏകദേശം 8 മുതൽ 12 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

കോന, നെക്‌സോ മോഡലുകളിലേതിന് സമാനമായ കോംപോസിറ്റ് എൽഇഡി ലൈറ്റുകൾ, ക്യൂബ് ആകൃതിയിലുള്ള ഹെഡ്‍ലാംപുകൾ എന്നിവ വെന്യുവിനുമുണ്ട്. 15 ഇഞ്ച് സ്റ്റാൻഡേർഡ് വീലിനൊപ്പം 17 ഇഞ്ച് അലോയ് വീലോടുകൂടിയാണ് ഈ എസ്‌യുവി എത്തുന്നത്.

ക്രോമിയം ആവരണമുള്ള കാസ്‌കേഡ് ഗ്രില്ല്, ഡ്യുവല്‍ ബീം ഹെഡ്‍ലാംപ്, ബ്ലാക്ക് ഫിനിഷിങ് വീല്‍ ആര്‍ച്ച്, റൂഫ് റെയില്‍, എല്‍ഇഡി ടെയ്ല്‍ ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍ എന്നിവ മറ്റ് പ്രത്യേകതകളാണ്.

ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്, എയര്‍ പ്യൂരിഫയര്‍, ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റ്, കോര്‍ണറിങ് ലാമ്പ്, കൂളിങ് ഗ്ലൗ ബോക്‌സ് എന്നിവ ഇന്റീരിയറിന്റെ സവിശേഷതകളാണ്.

ആദ്യ കണക്ടഡ് കാർ

വെന്യുവിനെ ഇന്ത്യയിലെ ആദ്യ കണക്ടഡ് പാസഞ്ചർ വാഹനമാക്കുന്നത് അതിലെ 'ബ്ലൂ ലിങ്ക്' ടെക്നോളജിയാണ്. 33 കണക്ടഡ് കാർ ഫീച്ചറുകളാണ് ഇതിലെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിൽ ഒരുക്കിയിരിക്കുന്നത്. ഇതിൽ പത്തെണ്ണം ഇന്ത്യൻ ഉപഭോക്താക്കൾക്ക് വേണ്ടി മാത്രമുള്ളതായിരിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വോയ്‌സ് അസിസ്റ്റ്, SOS സംവിധാനം എന്നീ 23 ഫീച്ചറുകൾ അന്തരാഷ്ട്ര വിപണിയിലുള്ള മോഡലുകൾക്ക് സമാനമായിരിക്കും.

ഗൂഗിൾ ഹോം, ആമസോൺ അലക്സ എന്നിവയുടെ സഹായത്താൽ വാഹനം സ്റ്റാർട്ട് ചെയ്യാനുള്ള സംവിധാനവും വോയ്‌സ് അസിസ്റ്റ് ഒരുക്കുന്നുണ്ട്.

റിമോട്ട് ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം, റിമോട്ട് സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ്, ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍, ക്രൂയിസ് കണ്‍ട്രോള്‍, 6 എയര്‍ബാഗുകൾ, സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്ക്, എബിഎസ് വിത്ത് ഇഎസ്‌സി, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയും വെന്യുവിലുണ്ട്.

  • 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോൾ എൻജിൻ: 118 ബിഎച്ച്പി, 172 എന്‍എം ടോർക്ക്
  • 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിൻ: 82 ബിഎച്ച്പി, 114 എന്‍എം
    ടോർക്ക്
  • 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിൻ: 89 ബിഎച്ച്പി, 220 എന്‍എം
    ടോർക്ക്

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it