Begin typing your search above and press return to search.
വാഹനങ്ങൾക്ക് റാങ്കിങ് വരുന്നു; സുരക്ഷാ ഫീച്ചറുകൾ നിബന്ധമാക്കും

രാജ്യത്തെ നിരത്തുകളിലോടുന്ന വാഹനങ്ങൾക്ക് സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമാക്കും. സുരക്ഷാ ഫീച്ചറുകളുടെ അടിസ്ഥാനത്തിൽ വാഹനങ്ങൾക്ക് സ്റ്റാർ റേറ്റിംഗ് നൽകുന്നകാര്യം സർക്കാരിന്റെ പരിഗണനയിലാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
വാഹനങ്ങളുടെ സുരക്ഷ പരിശോധിക്കുന്നതിനായി 'ന്യൂ വെഹിക്കിൾ അസ്സെസ്സ്മെന്റ് പ്രോഗ്രാം' എന്ന ഏജൻസി രൂപീകരിക്കാൻ ഗതാഗത മന്ത്രാലയം ആലോചിക്കുന്നുണ്ട്..
2022 ഓടെ എയർബാഗുകൾ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ (ESC), ഓട്ടോണോമസ് എമർജൻസി ബ്രേക്കിംഗ് (AEB), കാൽനടക്കാരുടെ സുരക്ഷാ ഉറപ്പാക്കുന്ന സംവിധാനം എന്നിവ വാഹനങ്ങളിൽ നിബന്ധമാക്കാനാണ് പദ്ധതി. നിലവിൽ ആഡംബര വാഹനങ്ങളിൽ മാത്രമേ ഇത്തരം സുരക്ഷാ ഫീച്ചറുകൾ ഉള്ളൂ.
ഇരുചക്ര വാഹനങ്ങൾക്കും ഇത്തരം സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമാക്കും.
Next Story