ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാരും 

സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്ന പുതിയ നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി.

മലിനീകരണം കുറയ്ക്കുന്നതിനും ഇന്ധനം ലാഭിക്കുന്നതിനും പടിപടിയായി ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതലായി ഉപയോഗപ്പെടുത്തുകയാണ് നയത്തിന്‍റെ ലക്ഷ്യം.

ആറായിരത്തിലധികം ബസ്സുകളുളള കെ.എസ്.ആര്‍.ടി.സി പടിപടിയായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറും. ജൂണിൽ തിരുവനന്തപുരം നഗരത്തിൽ കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസ് അവതരിപ്പിച്ചിരുന്നു.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുമ്പോള്‍ കൂടുതല്‍ തൊഴിലവസരം ഉണ്ടാക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാത്രമല്ല, ഇലക്ട്രിക് മോട്ടോറുകളും ബാറ്ററികളും ഉള്‍പ്പെടെയുളള ഭാഗങ്ങള്‍ സംസ്ഥാനത്തു തന്നെ ഉല്‍പാദിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ഓട്ടോറിക്ഷ പോലുളള വാഹനങ്ങള്‍ ഇലക്ട്രിക് മോട്ടോറുകളിലേക്ക് മാറുമ്പോള്‍ ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയും.

കേന്ദ്ര സർക്കാരിന്റെ ഇലക്ട്രിക് വാഹന നയം ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം ആദ്യം പ്രഖ്യാപിച്ചിരുന്നു.

ഇലക്ട്രിക് വാഹന നിർമ്മാണം, ബാറ്ററി, സ്മാര്‍ട്ട് ചാര്‍ജിംഗ് എന്നീ മേഖലകളില്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാൻ ലക്ഷ്യമിട്ടുള്ളതായിരിക്കും കേന്ദ്രനയം. 2030ഓടെ ഇന്ത്യന്‍ നിരത്തുകള്‍ പൂര്‍ണ്ണമായും ഇലക്ട്രിക് വാഹനങ്ങള്‍ കീഴടക്കണമെന്ന ലക്ഷ്യമാണ് കേന്ദ്രസര്‍ക്കാരിനുള്ളത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it