ആരാധകര്‍ കാത്തിരിപ്പില്‍; കിയ മോട്ടോഴ്‌സിന് ആദ്യ ദിനം മാത്രം 6046 ബുക്കിങ് എന്ന് കമ്പനി

കിയ മോട്ടോഴ്‌സ് അവതരിപ്പിക്കുന്ന ' സെല്‍റ്റോസ്' എന്ന വാഹനത്തിനായി കാത്തിരിപ്പിലാണ് ഓട്ടോമൊബീല്‍ ലോകം. ദക്ഷിണ കൊറിയന്‍ വാഹനനിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സിന്റെ ഇടത്തരം എസ് യു വി ' സെല്‍റ്റോസ്' ഓഗസ്റ്റ് 22ന് ഇന്ത്യയിലെത്താന്‍ ഒരുങ്ങുകയാണ്. ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ച ജൂലൈ 15 ന് മാത്രം 6046 ബുക്കിങ്ങുകള്‍ ലഭിച്ചു എന്നാണ് കമ്പനിയുടെ അവകാശവാദം. ഇതില്‍ 1628 എണ്ണം ഓണ്‍ലൈന്‍ ബുക്കിങ് ആയിരുന്നു.
ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കുന്ന കിയയ്ക്ക് നിലവില്‍ രാജ്യത്തെ 160 നഗരങ്ങളിലായി 265 ടച്ച്‌പോയിന്റുകളാണ് ഒരുക്കിയിരിക്കുന്നത്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍, 1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എന്നിങ്ങനെ മൂന്നു എഞ്ചിന്‍ വകഭേദങ്ങളിലാവും എത്തുക. മാനുവല്‍ ഗിയര്‍ബോക്‌സ് ഉള്‍പ്പെടെ നാലു വ്യത്യസ്ത ഗിയര്‍ബോക്‌സ് ഓപ്ഷനുകളും ുണ്ടാകും.
ഓട്ടോമാറ്റിക്കില്‍ ടോര്‍ഖ് കണ്‍വേര്‍ട്ടര്‍, സിവിടി, ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സ് ഓപ്ഷനുകളുണ്ടാകും.
ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. പ്രകടനക്ഷമത കൂടി ജിടി ലൈന്‍ വകഭേദത്തിനൊപ്പം മാത്രമേ 1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ ലഭിക്കുകയുള്ളൂ. പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് വാഹനത്തില്‍. ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍ക്ക് താഴെ ടേണ്‍ ഇന്‍ഡിക്കേറ്ററുകളുണ്ടാകും.
ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, എട്ടു സ്പീക്കര്‍ ബോസ് ഓഡിയോ സംവിധാനം, എയര്‍ പ്യൂരിഫയര്‍, 360 ഡിഗ്രി ക്യാമറ, പിന്‍ സണ്‍ഷേഡ് കര്‍ട്ടന്‍, 7.0 ഇഞ്ച് വലുപ്പമുള്ള ഠഎഠ ഡിസ്‌പ്ലേ എന്നിവയെല്ലാം കിയ സെല്‍റ്റോസിന്റെ പ്രധാന വിശേഷങ്ങളാണ്.
ചുവപ്പ്, കറുപ്പ്, നീല, ഓറഞ്ച്, ഗ്ലേഷ്യര്‍ വൈറ്റ്, ക്ലിയര്‍ വൈറ്റ്, സില്‍വര്‍, ഗ്രേ എന്നീ ഒറ്റ നിറങ്ങളിലാവും വാഹനം വിപണിയിലെത്തുക. കൂടാതെ റെഡ്/ബ്ലാക്ക്, ഗ്ലേഷ്യര്‍ വൈറ്റ്/ബ്ലാക്ക്, സില്‍വര്‍/ബ്ലാക്ക്, ഗ്ലേഷ്യര്‍ വൈറ്റ്/ഓറഞ്ച് എന്നീ കോമ്പിനേഷനിലും സെല്‍റ്റോസ് എത്തിയേക്കും. 10 ലക്ഷം മുതല്‍ 17 ലക്ഷം വരെയായിരിക്കും വാഹനത്തിന്റെ വില.