സെല്‍റ്റോസിന് 35,000 രൂപയോളം വില വര്‍ധി പ്പിച്ച് കിയ മോട്ടോഴ്‌സ് ; വര്‍ധനവ് 35000 വരെ

ഇന്ത്യന്‍ വിപണിയില്‍ കിയ മോട്ടോഴ്‌സ് ഇന്ത്യ സെല്‍റ്റോസ് എസ്യുവിയുടെ വില വര്‍ദ്ധിപ്പിച്ചു. കിയ സെല്‍റ്റോസിനായുള്ള പുതിയ വിലകള്‍ 2020 ജനുവരി 2 മുതല്‍ നടപ്പാക്കിയിട്ടുമുണ്ട് കമ്പനി. കിയ മോട്ടോഴ്‌സ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലും പുതിയ വില പട്ടിക പങ്കുവയ്ച്ചിട്ടുണ്ട്. കിയ സെല്‍റ്റോസിന് ഇപ്പോള്‍ വകഭേദങ്ങളും ഇന്ധന ഓപ്ഷനുകളും അനുസരിച്ച് 25,000 മുതല്‍ 35,000 രൂപ വരെ വിലവര്‍ധനവാണ് ലഭിച്ചിരിക്കുന്നത്.
വിലവര്‍ദ്ധനവോടെ, കിയ സെല്‍റ്റോസിന് ആദ്യം വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍ ഉണ്ടായിരുന്ന 9.69 ലക്ഷം രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ 9.89 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ്‌ഷോറൂം വില. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്യുവികളിലൊന്നാണ് കിയ സെല്‍റ്റോസ്.
2019 ഓഗസ്റ്റില്‍ പുറത്തിറങ്ങിയ സെല്‍റ്റോസ് ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകളിലൊന്നായി വളര്‍ന്നത് ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ഹ്യുണ്ടായി വെന്യു എന്നിവയെ തള്ളിയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.kia.com/in/home.html
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline