85,000 രൂപ വരെ ഓഫറുകള്‍, മെയ് ആഘോഷമാക്കാന്‍ മഹീന്ദ്ര

മഹീന്ദ്രയുടെ വിവിധ എസ്.യു.വികള്‍ക്കും എം.പി.വികള്‍ക്കും വമ്പിച്ച ഓഫറുകള്‍. മഹീന്ദ്രയുടെ KUV1OO NXT മുതല്‍ XUV5OO വരെയുള്ള വിവിധ മോഡലുകള്‍ക്ക് 10,000 മുതല്‍ 85,000 രൂപ വരെ ആകര്‍ഷകമായ ഓഫറുകളാണ് മെയ് മാസം മഹീന്ദ്ര പ്രഖ്യാപിച്ചിരിക്കുന്നത്.

മുഖം മിനുക്കിയ TUV3OO ന്റെ വരവോടെ ഇതിന്റെ പഴയ മോഡലിന് 85,000 രൂപയോളം ഓഫറാണ് മഹീന്ദ്ര പ്രഖ്യാപിച്ചിരിക്കുന്നത്. പഴയ സ്‌റ്റോക്ക് ഡീലര്‍ഷിപ്പുകളില്‍ നിന്ന് വിറ്റുതീര്‍ക്കുകയെന്നതാണ് ലക്ഷ്യം. ഈ മോഡലിനെക്കാള്‍ വലുതും കരുത്തുറ്റതുമായ TUV3OO പ്ലസിന് 70,000 രൂപയുടെ ആനൂകൂല്യങ്ങളാണ് കമ്പനി നല്‍കുന്നത്.

മാരുതി ഇഗ്നിസ്, ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ തുടങ്ങിയ മോഡലുകളോട് മല്‍സരിക്കുന്ന KUV1OO NXTക്കും 75,000 രൂപയോളം ഓഫറുണ്ട്. വിപണിയില്‍ ടാറ്റ ഹെക്‌സയുടെ പ്രധാന എതിരാളിയായ മഹീന്ദ്ര XUV5OOന് 65,000 രൂപയുടെ ഓഫറുകളാണുള്ളത്. ഈ മാസം തെരഞ്ഞെടുത്ത ഷോറൂമുകളില്‍ സ്‌കോര്‍പ്പിയോയ്ക്ക് 60,000 രൂപയുടെ ഓഫറുകള്‍ നല്‍കുന്നുണ്ട്.

മാരുതി സുസുക്കി എര്‍ട്ടിഗയുടെ മുഖ്യ എതിരാളിയായ മഹീന്ദ്ര മറാസോയ്ക്ക് 40,000 രൂപയുടെ ഓഫറാണുള്ളത്. മഹീന്ദ്ര ബൊലേറോ പവര്‍ പ്ലസിന് 30,000 രൂപയുടെ ആനുകൂല്യങ്ങള്‍ കമ്പനി നല്‍കുന്നു. മഹീന്ദ്ര താറിന് 10,000 രൂപ ഓഫറാണുള്ളത്.

(ഡിസ്‌കൗണ്ടുകള്‍ ഓരോ നഗരങ്ങളിലും വ്യത്യാസമുണ്ട് എന്നതിനാല്‍ നിങ്ങളുടെ പ്രാദേശിക ഡീലറുടെയടുത്ത് ചോദിച്ച് ഉറപ്പുവരുത്തുക.)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it