വാഹനം വാടകക്ക് നൽകും; പുതിയ പദ്ധതിയുമായി മഹിന്ദ്ര

വാഹന ഉപയോക്താക്കൾക്കായി പുതിയ സ്കീം പ്രഖ്യാപിച്ചിരിക്കുകയാണ് മഹിന്ദ്ര & മഹിന്ദ്ര. മാസം ഒരു നിശ്ചിത തുക നൽകിയാൽ ആവശ്യക്കാർക്ക് നാലോ അഞ്ചോ വർഷത്തേക്ക് വാഹനം വാടകക്ക് നൽകും.

വാഹനം ഉപഭോക്‌താവിന്റെ പേരിലായിരിക്കും രജിസ്റ്റർ ചെയ്യുക. എന്നാൽ വാഹനത്തിൻറെ ഉടമാവകാശം ഒറിക്‌സ്, എഎൽഡി ഓട്ടോമോട്ടീവ് തുടങ്ങിയ ലീസിംഗ് കമ്പനികൾക്കായിരിക്കും. മഹിന്ദ്രയുടെ ഡീലർമാരിൽ നിന്ന് വാഹനം ലഭ്യമാകും.

മാസം 32,999 രൂപ നൽകിയാൽ ഒരു മഹിന്ദ്ര XUV500 ലഭിക്കും. മഹീന്ദ്രയുടെ തന്നെ KUV100NXT ആണെങ്കിൽ 13,499 മാസം നൽകിയാൽ മതി. ഇൻഷുറൻസ്, അപകടങ്ങൾ മൂലമുണ്ടാകുന്ന കേടുപാടുകൾ, മെയിന്റനൻസ്, റീസെയിൽ ഗ്യാരണ്ടീ എന്നിവയെല്ലാം കമ്പനി നോക്കിക്കൊള്ളും.

മഹിന്ദ്ര എക്സ് യു വി500, സ്കോർപിയോ, മഹിന്ദ്ര ടിയുവി300, പുതിയ മോഡലായ മരാസോ എന്നിവ ലീസിന് ലഭ്യമാണ്.

തുടക്കത്തിൽ പുണെ, ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിൽ ഈ സൗകര്യം ലഭ്യമാക്കും. പിന്നീട് 19 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.

പുതിയ സ്കീംമിന്റെ സഹായത്തോടെ വില്പന 4-5 ശതമാനം വരെ വർധിപ്പിക്കാൻ കഴിയുമെന്നാണ് മഹീന്ദ്ര കണക്കുകൂട്ടുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it