മാരുതിയുടെ ഇലക്ട്രിക് എസ്.യു.വി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കും

മാരുതിയും തങ്ങളുടെ ഇലക്ട്രിക് എസ്.യു.വിയെ അവതരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലാണ്. ഫ്യുച്ചുറോ ഇ എന്ന് പേരിട്ടിരിക്കുന്ന കണ്‍സപ്റ്റ് മോഡല്‍ നോയ്ഡയില്‍ വെച്ച് ഫെബ്രുവരിയില്‍ നടക്കുന്ന 2020ലെ ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി അവതരിപ്പിക്കും.

ഹ്യുണ്ടായ് തങ്ങളുടെ ഇലക്ട്രിക് കാര്‍ വിപണിയിലിറക്കിക്കഴിഞ്ഞു. ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും ആകട്ടെ ഇലക്ട്രിക് കാര്‍ മേഖലയില്‍ വലിയ വലിയ പദ്ധതികളുണ്ട്. ഈ സാഹചര്യത്തില്‍ മാരുതിക്ക് മാറിനില്‍ക്കാനാകില്ലല്ലോ. വൈകിയാണെങ്കിലും ഇലക്ട്രിക് കാര്‍ വിപണിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ തന്നെയാണ് മാരുതിയുടെ തീരുമാനം.

ഈ മോഡലിനെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും ഒരുകാര്യം ഉറപ്പിക്കാം. എസ്-പ്രെസോയുടെ ഇലക്ട്രിക് വകഭേദമാണ് ഇതെന്ന് വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും അതല്ല യാഥാര്‍ത്ഥ്യം

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it