മൈലേജ് കിംഗ് സെലേറിയോ; വില പ്രഖ്യാപിച്ച് മാരുതി, സവിശേഷതകള്‍ അറിയാം

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ മൈലേജുള്ള കാര്‍ എന്ന് മാരുതി സുസുക്കി അവകാശപ്പെടുന്ന ഏറ്റവും പുതിയ സെലേറിയോ വിപണിയില്‍ എത്തി. 2014ല്‍ അവതരിപ്പിച്ച സെലേറിയോയില്‍ നിന്ന് കാഴ്ചയ്ക്ക് വ്യത്യസ്തനാണ് പുതിയ പതിപ്പ്. നേരത്തെ ബുക്കിംഗ് ആരംഭിച്ച വാഹനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ മാരുതി പുറത്തു വിട്ടിരുന്നില്ല.

പുതിയ സെലേറിയോയുടെ വില ആരംഭിക്കുന്നത് 4.99 ലക്ഷം( എക്‌സ് ഷോറൂം) രൂപ മുതലാണ്. വിവിധ വേരിയന്റുകളിലായി 6.94 ലക്ഷം വരെ എക്‌സ് ഷോറൂം വില ഉയരും. Lxi, Vxi, Zxi, Zxi+ എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് സെലേറിയോ എത്തുന്നത്. ആര്‍ട്ടിക് വൈറ്റ്, സില്‍ക്കി സില്‍വര്‍, ഗ്ലിസ്റ്റനിംഗ് ഗ്രേ, കഫീന്‍ ബ്രൗണ്‍ എന്നിവയ്ക്കൊപ്പം ഫയര്‍ റെഡ്, സ്പീഡി ബ്ലൂ എന്നീ നിറങ്ങളിലും സെലേറിയോ ലഭ്യമാകും. 26.68 കി.മീറ്റര്‍ ആണ് പുതിയ സെലേറിയോക്ക് കമ്പനി ആവകാശപ്പെടുന്ന മൈലേജ്.

1.0 ലിറ്റര്‍ 3 സിലിണ്ടര്‍ കെ10 സി പെട്രോള്‍ എഞ്ചിനിലാണ് വാഹനം എത്തുന്നത്. ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയുള്ള ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി കെ-സീരീസ് എഞ്ചിന്‍ 67 ബിഎച്ച്പി പവറും 89 എന്‍എം ടോര്‍ക്ക് നല്‍കും. ഡ്യുവല്‍ എയര്‍ബാഗ്, സ്പീഡ് അലെര്‍ട്ട് സിസ്റ്റം, സ്പീഡ് സെന്‍സിറ്റീവ് ഡോര്‍ ലോക്ക്, എബിഎസ് വിത്ത് ഇബിഡി, ചൈല്‍ഡ് പ്രൂഫ് റിയര്‍ ഡോര്‍ ലോക്ക് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും പുതിയ മോഡലില്‍ മാരുതി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 170 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സുള്ള സെലേറിയോയ്ക്ക് 3695 എംഎം നീളവും 1655 എംഎം വീതിയും ഉണ്ട്.
സെലേറിയോയുടെ നിലവിലെ മോഡല്‍ ഘട്ടംഘട്ടമായി മാരുതി പിന്‍വലിക്കും. കൂടാതെ പുതിയ സെലേറിയോയുടെ സിഎന്‍ജി മോഡലും കമ്പനി അവതരിപ്പിക്കും. മിഡ് ഹാച്ച് വിഭാഗത്തില്‍ 72 ശതമാനം വിപണി വിഹിതമാണ് മാരുതി സുസുക്കിക്ക് ഉള്ളത്.







Related Articles
Next Story
Videos
Share it