മാരുതിയുടെ മൈക്രോ എസ്.യു.വി സെപ്റ്റംബറില്‍

ചെറു എസ്.യു.വികളോട് ഇന്ത്യന്‍ വിപണിക്ക് വല്ലാത്തൊരു ഇഷ്ടമുണ്ട്. ഹാച്ച്ബാക്കുകളുടെയും സെഡാനുകളുടെയും മുഖങ്ങള്‍ കണ്ടുമടുത്തതുകൊണ്ടായിരിക്കണം ഈ ഇഷ്ടം. സാധാരണ എസ്.യു.വികളെ അപേക്ഷിച്ച് വലുപ്പക്കുറവും വിലക്കുറവുമുണ്ട് എന്നതാണ് ഇതിലേക്ക് പ്രധാനമായും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്.
എന്നാല്‍ ഗാംഭീര്യത്തിന് ഒട്ടും കുറവില്ല. ഉപഭോക്താക്കളുടെ ഈ ഹരം കണ്ടറിഞ്ഞ് ഈ വിഭാഗത്തിലേക്ക് പുതിയ താരങ്ങളെ അവതരിപ്പിക്കാന്‍ മല്‍സരിക്കുകയാണ് വാഹനകമ്പനികള്‍.
ഇപ്പോഴിതാ മാരുതിയും തങ്ങളുടെ മൈക്രോ എസ്.യു.വിയെ വരുന്ന സെപ്റ്റംബറില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. മാരുതിയുടെ ഏറ്റവും ചെറിയ എസ്.യു.വി ആയിരിക്കും ഇത്. വിതാര ബ്രെസ്സയ്ക്ക് താഴെയായിരിക്കും എസ്-പ്രെസോ എന്ന ഈ മോഡലിന്റെ സ്ഥാനം. റിനോ ക്വിഡ്, മഹീന്ദ്ര കെയുവി100 NXT തുടങ്ങിയവയായിരിക്കും വിപണിയിലെ മുഖ്യ എതിരാളികള്‍.
മാരുതിയുടെ വിവിധ മോഡലുകളില്‍ ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനോടെ വാഹനം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഎസ് ആറ് മാനദണ്ഡങ്ങള്‍ അനുസരിച്ച് നിര്‍മിച്ചിരിക്കുന്ന വാഹനമാണ്.
എസ്-പ്രെസോയുടെ വില നാല് ലക്ഷം രൂപയില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.