മെര്‍സിഡീസ് ബെന്‍സ് ജിഎല്‍സി കൂപ്പെ ഇനി ഇന്ത്യന്‍ നിരത്തുകളില്‍

മെര്‍സിഡീസ് ബെന്‍സ് ജിഎല്‍സി കൂപ്പെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 62.70 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ വില. ഡീസല്‍ മോഡലിന് 63.70 ലക്ഷം രൂപയാണ് ആഭ്യന്തര വിപണിയിലെ എക്‌സ്‌ഷോറൂം വില.

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച പുതിയ ജിഎല്‍സി എസ്യുവിക്കു മുകളിലാണ് പുതിയ ജിഎല്‍സി കൂപ്പെ സ്ഥാനം പിടിക്കുക. 300റ ഫോര്‍മാറ്റിക്, 300 ഫോര്‍മാറ്റിക് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് കൂപ്പെ പതിപ്പ് എത്തുന്നത്. ഏറ്റവും പുതിയ MBUX (MBUX – the new Mercedes-Benz User Experience) സാങ്കേതികവിദ്യ ഉള്‍പ്പെടെ നിരവധി പുതിയ സവിശേഷതകളുമായാണ് പുത്തന്‍ കൂപ്പെയുടെ വരവ്.

300d ഫോര്‍മാറ്റിക്, 300 ഫോര്‍മാറ്റിക് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് കൂപ്പെ പതിപ്പ് എത്തുന്നത്. പുതുക്കിയ ഇന്റീരിയറുകളുമായാണ് പുതിയ ബെന്‍സ് ജിഎല്‍സി കൂപ്പെ വരുന്നത്. സെന്റര്‍ കണ്‍സോളിലെ പുതിയ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം ഇതില്‍ ഉള്‍പ്പെടുന്നു. 12.3 ഇഞ്ച് ഇന്‍സ്ട്രമെന്റ് കണ്‍സോളും മറ്റ് പ്രീമിയം സവിശേഷതകളും സുരക്ഷാ ഉപകരണങ്ങളും വാഹനത്തിലുണ്ട്.

എക്സ്റ്റീരിയര്‍ ആകര്‍ഷകമാക്കുന്ന മറ്റ് ചില സവിശേഷതകളാണ് ബ്രാന്‍ഡിന്റെ സിഗ്നേച്ചര്‍ ഡയമണ്ട്-പാറ്റേണ്‍ ഗ്രില്‍ ഉള്‍ക്കൊള്ളുന്ന മുന്‍വശം, അതില്‍ ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകള്‍ (ഡേടൈം റണ്ണിംഗ് ലൈറ്റ്‌സ്) ഉള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍ എന്നിവയാണ്. അല്‍പ്പം പരിഷ്‌ക്കരിച്ച മുന്‍ ബമ്പറാണ് ഉള്ളത്.

വശങ്ങളും പിന്‍ഭാഗവും 2019 എസ്യുവിയുടെ രൂപകല്‍പ്പനയില്‍ നിന്നും കടംമെടുത്തിരിക്കുന്നതാണ്. ചരിഞ്ഞ കൂപ്പെ പോലുള്ള മേല്‍ക്കൂരയും പുതുതായി രൂപകല്‍പ്പന ചെയ്ത ഒരു കൂട്ടം അലോയ് വീലുകളും എസ്യുവിയുടെ സ്പോര്‍ട്ടി സ്വഭാവത്തിന് പവര്‍ നല്‍കുന്നു. പുതുക്കിയ എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, വാര്‍ത്തെടുത്ത ഡിഫ്യൂസര്‍, ഒരു കൂട്ടം പുതിയ എക്സ്ഹോസ്റ്റ് ടിപ്പുകള്‍ എന്നിവ പിന്‍വശത്ത് ഇടംപിടിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it