മോറിസ് ഗരേജസിന്റെ കരുത്തൻ, ഇന്ത്യയിലെ ആദ്യ 5G എസ്‌യുവി, ഹെക്ടർ

മോറിസ് ഗരേജസ് (എംജി) ഇന്ത്യയുടെ എസ്‌യുവി ഹെക്ടർ ഔദ്യോഗികമായി അവതരിപ്പിച്ചു. ചൈനീസ് നിര്‍മ്മാതാക്കളായ SAIC ന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാർ കമ്പനി എംജിയുടെ ഇന്ത്യൻ വിപണിയിലെ ആദ്യ വാഹനമാണ് ഹെക്ടർ.

ജൂൺ മുതൽ വാഹനം വിപണിയിലിറക്കും. ഗുജറാത്തിലെ കമ്പനിയുടെ പ്ലാന്റിലാണ് നിർമിക്കുന്നത്. ടാറ്റ ഹരിയർ, ജീപ്പ് കോംപാസ്, മഹിന്ദ്ര XUV500 എന്നിവർക്ക് കടുത്ത മത്സരം സൃഷ്ടിച്ചുകൊണ്ടാണ് ഹെക്ടറിന്റെ വരവ്.

ഏകദേശം 12 ലക്ഷം മുതൽ 18 ലക്ഷം വരെയാണ് വില പ്രതീക്ഷക്കുന്നത്. അതുകൊണ്ടുതന്നെ കോംപാക്ട് എസ്‌യുവി ഗണത്തിൽപ്പെടുന്ന ഹ്യൂണ്ടായ് ക്രേറ്റ, നിസാൻ കിക്സ് എന്നിവയ്ക്കും പ്രധാന എതിരാളിയാകാൻ സാധ്യതയുണ്ട്.

[embed]https://youtu.be/Ni6gqNykY7E[/embed]

ഇന്റർനെറ്റ് കാർ

നിരവധി കണക്ടിവിറ്റി ഫീച്ചറുകൾ വാഹനത്തിനുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ആദ്യ 'ഇന്റർനെറ്റ് കാർ' എന്ന വിളിപ്പേരും ഹെക്ടറിന് സ്വന്തം. ചില സവിശേഷതകൾ ഇവയാണ്.

  • മൈക്രോസോഫ്റ്റ്, അഡോബി, അണ്‍ലിമിറ്റ്, സാപ്, സിസ്‌കോ, ടോംടോം, പാനസോണിക്, കോഗ്നിസന്റ്, ന്യൂആന്‍സ് തുടങ്ങി നിരവധി ടെക്‌നോളജി കമ്പനികളുടെ പിന്തുണയോടെയാണ് ഹെക്ടർ വിപണിയിലെത്തുന്നത്. എയര്‍ടെല്ലിന്റെ സേവനവും ലഭ്യമാണ്.
  • ഐസ്മാര്‍ട്ട് നെക്സ്റ്റ് ജെന്‍ കണക്ടഡ് പ്ലാറ്റ്‌ഫോമില്‍ പ്രവൃത്തിക്കുന്ന വാഹനമാണ് ഇത്.
  • 10.4-ഇഞ്ച് വലുപ്പമുള്ള ടച്ച് സ്‌ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റമാണ് ഹൈലൈറ്റ്. വോയ്‌സ് കമാൻഡുകളിലൂടെയോ ടച്ചിലൂടെയോ കാറിന്റെ ഫീച്ചറുകളുടെ നിയന്ത്രിക്കാം. വോയിസ് അസിസ്റ്റന്റുകളെപ്പോലെ 'ഹലോ എംജി' എന്ന കമാന്‍ഡുപയോഗിച്ച് നിർദേശങ്ങൾ നല്‍കാം.
  • സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ നടത്താനും എന്റർടെയ്ന്‍മെന്റ് കണ്ടെന്റ് സ്ട്രീം ചെയ്യാനും സാധിക്കും.
  • ഗാനാ ആപ്പിന്റെ പ്രീമിയം സബ്‌സ്‌ക്രിപ്ഷനും അക്യുവെതര്‍ ആപ്പും കാറിലുണ്ട്.

    എംജി ഐസ്മാര്‍ട്ട് ആപ്പിന്റെ കംപാനിയന്‍ ആപ് മൊക്രോസോഫ്റ്റിന്റെ Azure ക്ലൗഡിലായിരിക്കും പ്രവർത്തിക്കുക.

  • ആപ്പ് ഉപയോഗിക്കുമ്പോഴെല്ലാം തത്സമയ ലൊക്കേഷന്‍, ടയറിന്റെ മര്‍ദ്ദം, ഡോര്‍ ശരിയായി അടഞ്ഞിട്ടുണ്ടോ ഇവയെല്ലാം കൃത്യമായി പരിശോധിക്കും.
  • ആപ്പിലൂടെ പാര്‍ക്കു ചെയ്ത കാര്‍ കണ്ടെത്തി ജിയോ ഫെന്‍സ് ചെയ്യാം. ജിയോ ഫെൻസ് ചെയ്ത കാര്‍, ഉടമ നിശ്ചയിക്കുന്ന പരിധിക്കു വെളിയില്‍ ആര്‍ക്കും കൊണ്ടുപോകാനാവില്ല.

എല്ലാം ചേർന്ന ഒരു 'സ്മാർട്ട് കാർ' തന്നെയാണ് ഹെക്ടർ. രാജ്യത്തെ 50 സിറ്റികളിലായി 65 ഷോറൂമുകൾ വഴിയാണ് എംജി ഇന്ത്യയിലെ പ്രവർത്തനം ആരംഭിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it