പുതിയ ഹോണ്ട സിറ്റിയുടെ 5 പ്രത്യേകതകള്‍

എല്ലാ തലമുറയിലുമുള്ള ഹോണ്ട സിറ്റി മോഡലുകളെ നെഞ്ചിലേറ്റിയിട്ടുണ്ട് ഉപഭോക്താക്കള്‍. ഇപ്പോഴിതാ അഞ്ചാം തലമുറ ഹോണ്ട സിറ്റിയും വിപണിയിലെത്തുന്നു. ആഡംബര കാറുകളോട് കിടപിടിക്കുന്ന പ്രീമിയം ഫീച്ചറുകളുമായി ഇറങ്ങുന്ന പുതുപുത്തന്‍ ഹോണ്ട സിറ്റി അടുത്ത മാസം വിപണിയിലെത്തും.
പഴയ മോഡലിനെ അപേക്ഷിച്ച് വലുതും കരുത്ത് കൂടിയതും നിരവധി പുതിയ ഫീച്ചറുകള്‍ സമന്വയിപ്പിച്ചതുമാണ് പുതിയ ഹോണ്ട സിറ്റി. ഇതിന്റെ അഞ്ച് പുതിയ പ്രത്യേകതകള്‍ അറിയാം:
1. പുതുപുത്തന്‍ ഫീച്ചേഴ്‌സ്
വാഹനപ്രേമികളെ കൊതിപ്പിക്കുന്ന ഫീച്ചഴേസ് ആണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. അലക്‌സ റിമോട്ട് കേപ്പബിലിറ്റിയുള്ള ഇന്ത്യയിലെ ആദ്യവാഹനമാണ് പുതിയ ഹോണ്ട സിറ്റിയെന്ന് കമ്പനി പറയുന്നു. ഏഴിഞ്ച് സ്‌ക്രീനോട് കൂടിയ സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ടയര്‍ പ്രഷര്‍ മോണിറ്റര്‍, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, കണക്റ്റഡ് കാര്‍ ടെക്‌നോളജി... തുടങ്ങി നിരവധി സവിശേഷതകളുണ്ട്. കൂടാതെ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയ്‌സ് കണ്‍ട്രോള്‍, സണ്‍റൂഫ്, ഓട്ടോ ഡിമ്മിംഗ് എന്നിവയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകളും ഇബിഡിയോട് കൂടിയ എബിഎസും കാമറയോട് കൂടിയ റെയര്‍ പാര്‍ക്കിംഗ് സെന്‍സറുകളുമുണ്ട്.
2. കൂടുതല്‍ പവര്‍
ബിഎസ് ആറ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് ഇതിലുള്ളത്. 121 ബിഎച്ച്പി കരുത്തുള്ള പെട്രോള്‍ എന്‍ജിനൊപ്പം ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും സിവിടി ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുമുണ്ട്. 100 ബിഎച്ച്പി കരുത്താണ് ഡീസല്‍ എന്‍ജിനുള്ളത്. ഇതില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സ് മാത്രമേ ഉണ്ടാവൂ.
3. കൂടുതല്‍ ആഡംബരത്തികവ്
പ്രീമിയം ഇന്റീരിയറാണ് പുതിയ ഹോണ്ട സിറ്റിയുടെ മറ്റൊരു പ്രത്യേകത. പുതിയ ഡാഷ്‌ബോര്‍ഡാണ്. പുതിയ 3 സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, ലെതര്‍ അപ്‌ഹോള്‍സ്റ്ററി എന്നിവ ആഡംബരഭാവം പകരുന്നു. ഇന്റീരിയറില്‍ മിനിമലിസ്റ്റിക് ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്.
4. കൂടുതല്‍ വലുപ്പം
ഈ വിഭാഗത്തിലെ ഏറ്റവും വലിയ കാറുകളിലൊന്നായിരുന്നു നേരത്തെ മുതല്‍ ഹോണ്ട സിറ്റി. വീണ്ടും വലുപ്പം കൂട്ടിയിട്ടുണ്ട്. നാലാം തലമുറയെക്കാള്‍ നീളവും വീതിയും കൂടുതലുണ്ട്. ഉയരത്തില്‍ മാത്രം ചെറിയ കുറവുണ്ടെങ്കിലും അത് ക്യാബിനില്‍ പ്രതിഫലിക്കുന്നില്ല. പഴയ മോഡലിന്റെ നീളം 4440 മിമി ആയിരുന്നെങ്കില്‍ പുതിയതിന്റെ നീളം 4549 മിമി ആണ്. പഴയ മോഡലിന്റെ വീതി 1695 ആയിരുന്നെങ്കില്‍ ഇപ്പോഴത്തെ മോഡലിന്റെ വീതി 1748 മിമി ആയി. 2600 മിമി ആണ് വീല്‍ ബേസ്.
5. പ്രതീക്ഷിക്കുന്ന വില:
പ്രതീക്ഷിക്കുന്ന ആരംഭവില 11 ലക്ഷം രൂപയാണ്. ഫോക്‌സ് വാഗണ്‍ വെന്റോ, ഹ്യുണ്ടായ് വെര്‍ണ്ണ, സ്‌കോഡ റാപ്പിഡ്, മാരുതി സുസുക്കി സിയാസ്, ടൊയോട്ട യാരിസ് തുടങ്ങിയ മോഡലുകളായിരിക്കും പുതിയ ഹോണ്ട സിറ്റിയുടെ പ്രധാന എതിരാളികള്‍.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline