ചെറുകാറായി ഹോണ്ട സിറ്റി വരുന്നു

ഹാച്ച് ബാക്ക് രൂപത്തിലാണ് ഹോണ്ട സിറ്റി എത്തുന്നത്

new honda city hatch back

ഹോണ്ട സിറ്റിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ വലിയ കാറിന്റെ രൂപമാണ് നമ്മുടെ മനസിലേക്ക് വരുന്നത്. എന്നാലിപ്പോള്‍ അഞ്ചാം തലമുറ സിറ്റിക്ക് ഹാച്ച് ബാക്ക് രൂപം കൊടുത്തിരിക്കുകയാണ് ഹോണ്ട. ചൈന, ബ്രസീല്‍, മറ്റു ദക്ഷിണ അമേരിക്കന്‍ വിപണികളില്‍ ഇറക്കുന്ന ഹാച്ച്ബാക്ക് സിറ്റി ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്നതിനെക്കുറിച്ച് കമ്പനി ഒന്നും പറഞ്ഞിട്ടില്ല.

ഒരു ലിറ്ററിന്റെ മൂന്ന് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 1.5 ലിറ്ററിന്റെ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ എന്നിവ ആയിരിക്കും കാറിലുണ്ടാവുന്നത്. പുറംഭാഗത്തുള്ള മാറ്റമൊഴിച്ചാല്‍ ഇന്റീരിയറില്‍ കാര്യമായ മാറ്റമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.  

2016 മുതല്‍ ചൈനീസ് വിപണിയില്‍ ഇതിന്റെ നോച്ച്ഹാക്ക് രൂപമായ ജീനിയ എന്ന കാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ജീനിയയ്ക്ക് പകരമായിട്ടായിരിക്കും ചൈനയില്‍ പുതിയ ഹാച്ച്ബാക്ക് സിറ്റി എത്തുന്നത്.

ഹോണ്ട സിറ്റിയുടെ പുതിയ തലമുറ കാര്‍ പുറത്തിറക്കുന്നത് കോവിഡ് 19 സാഹചര്യത്തില്‍ മാറ്റിവെച്ചിരുന്നു. ബിഎസ് ആറ് മാനദണ്ഡങ്ങള്‍ അനുസരിക്കുന്ന പുതിയ മോഡല്‍ അടുത്തുതന്നെ അവതരിപ്പിച്ചേക്കും. കൂടാതെ ഹോണ്ട ഇപ്പോഴത്തെ ജാസ് ബിഎസ് ആറ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിച്ച് പെട്രോള്‍ മാത്രമുള്ള മോഡലാക്കി ഇന്ത്യയില്‍ അവതരിപ്പിക്കും. പക്ഷെ 2020 ഹോണ്ട ജാസ് ഇന്ത്യയില്‍ അവതരിപ്പിക്കില്ല. 

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here